Published: Sunday, 30 August 2026, at 12:04 pm| Dubai | Edited: Sunday, 30 August 2026, at 12:11 pm
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസം. ഹാൻഡ് ബാഗേജുകൾ പരിശോധിക്കുന്നതിനായി അത്യാധുനിക സുരക്ഷാ സ്കാനറുകൾ സ്ഥാപിച്ചതോടെ, ഇനി മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പോ ലിക്വിഡ് സാധനങ്ങളോ പുറത്തെടുക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാം(Dubai Airport Security Rules). യാത്രക്കാരുടെ സമയം ലാഭിക്കാനും നടപടികൾ കൂടുതൽ വേഗത്തിലാക്കാനുമുള്ള ഈ സംവിധാനത്തെ കുറിച്ചറിയാം…
ALSO READ:
- നിങ്ങളുടെ ‘ബോസ്’ നിങ്ങളെ അധിക്ഷേപിക്കാറുണ്ടോ? എന്നാൽ, ജോലി പോകാതെ പരാതി നൽകാം; യുഎഇ മലയാളികൾ അറിയേണ്ട നിയമപാഠങ്ങൾ
- സെപ്റ്റംബറിൽ യു.എ.ഇയിൽ വൻ മാറ്റങ്ങൾ: എത്തിഹാദ് റെയിൽ മുതൽ നാഫിസ് നിയമങ്ങൾ വരെ; പ്രവാസി മലയാളികൾ അറിയേണ്ടതെല്ലാം
- യുഎഇ മലയാളികൾക്ക് കോളടിച്ചു: സെപ്റ്റംബർ പകുതിയോടെ ടിക്കറ്റ് നിരക്കിൽ 64% വരെ കുറവ്, നിരക്കുകൾ അറിയാം…
സുരക്ഷാ സ്കാനറുകൾ: ദുബായ് എയർപോർട്ടിൽ സാങ്കേതികതയുടെ പുതിയ ചുവടുവെയ്പ്പ് (DXB New Security Scanners)
ദുബായ് എയർപോർട്ടിലെ ടെർമിനലുകളിൽ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഘട്ടംഘട്ടമായി മാറ്റി പുതിയ സാങ്കേതികവിദ്യയിലുള്ള സ്കാനറുകൾ ഇൻസ്റ്റാൾ ചെയ്യുകയാണ്.എല്ലാ ടെർമിനലുകളിലും ചെക്ക്-ഇൻ ബാഗേജുകളുടെയും ഹാൻഡ് ബാഗേജുകളുടെയും പരിശോധനയ്ക്കായി ഈ ആധുനിക സ്കാനറുകൾ ഉപയോഗിക്കും.
- ലാപ്‌ടോപ്പും ലിക്വിഡും ബാഗിൽ തന്നെ വെക്കാം: ട്രേയിലേക്ക് സാധനങ്ങൾ ഓരോന്നായി പുറത്തെടുത്ത് വെക്കേണ്ട ബുദ്ധിമുട്ട് ഇനി യാത്രക്കാർക്ക് ഉണ്ടാകില്ല.
- ഔദ്യോഗിക സ്ഥിരീകരണം: ദുബായ് എയർപോർട്ട്സ് സി.ഇ.ഒ പോൾ ഗ്രിഫിറ്റ്സ് ആണ് പുതിയ മാറ്റത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചത്.
യാത്രക്കാർക്കുള്ള ഗുണങ്ങൾ

സുരക്ഷാ പരിശോധനകളിലെ കാലതാമസം ഒഴിവാക്കി യാത്രക്കാർക്ക് വിമാനത്താവളത്തിലെ സേവനങ്ങൾ സുഗമമായി ആസ്വദിക്കാൻ പുതിയ സംവിധാനം സഹായിക്കും.
പരിശോധനാ പോയിന്റുകളിൽ ഓരോ യാത്രക്കാരനും ചെലവഴിക്കുന്ന സമയം ഗണ്യമായി കുറയും. കൂടാതെ ഷൂസ് ഊരുക, ബെൽറ്റ് അഴിക്കുക തുടങ്ങിയ ഘട്ടങ്ങളിൽ നിന്നും യാത്രക്കാർക്ക് പൂർണ്ണ മോചനം ലഭിക്കും.സുരക്ഷാ പരിശോധനകൾ പെട്ടെന്ന് പൂർത്തിയാകുന്നതോടെ അവസാന നിമിഷത്തിലെ തിടുക്കവും ഓട്ടവും ഒഴിവാക്കാംനുമാകും.
ദുബായ് എയർപോർട്ടിന്റെ വികസനമുന്നേറ്റം (DXB New Security Scanners)
കഴിഞ്ഞ 10 വർഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ 20 ശതമാനം വളർച്ച കൈവരിക്കാൻ ദുബായ് എയർപോർട്ടിന് സാധിച്ചിട്ടുണ്ട്.നിലവിലുള്ള സൗകര്യങ്ങളെ ഡിജിറ്റൽ സാങ്കേതികവിദ്യ വഴി കൂടുതൽ കാര്യക്ഷമമാക്കുകയാണ് ദുബായ് എയർപോർട്ടിന്റെ പ്രധാന ലക്ഷ്യം.
പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരെ തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യാൻ പുതിയ സ്കാനറുകൾ സഹായിക്കും.വിമാനത്താവള നടപടികളുടെ ഭാരമില്ലാതെ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാനുള്ള ദീർഘകാല കാഴ്ചപ്പാടാണ് അധികൃതർ നടപ്പിലാക്കുന്നത്.
ALSO READ:
- യുഎഇയിൽ ഇനി ‘സ്റ്റാർലിങ്ക്’ വിപ്ലവം: എങ്ങനെ പ്രീ- ഓർഡർ ചെയ്യാം? എത്രയാണ് നിരക്കുകൾ: യുഎഇ മലയാളികൾ അറിഞ്ഞിരിക്കേണ്ടത്….
- അബുദാബി എയർപോർട്ടിൽ നിന്നും ദുബായിലേക്ക് എങ്ങനെ പോകാം? ഗൾഫ് മലയാളികൾ അറിഞ്ഞിക്കേണ്ട ബസ് സർവീസുകളും സമയക്രമവും
യാത്രക്കാർ ശ്രദ്ധിക്കേണ്ടത് (Dubai Airport Passenger Rules)

പുതിയ സംവിധാനം വരുന്നതോടെ ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്യുന്ന പ്രവാസികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
- ബാഗിൽ നിന്ന് സാധനങ്ങൾ പുറത്തെടുക്കേണ്ടതില്ലെങ്കിലും അനുവദിനീയമായ അളവിൽ കൂടുതൽ ലിക്വിഡുകൾ കൈവശം വെക്കരുത്.
- സെക്യൂരിറ്റി ചെക്ക് ഇൻ വേഗത്തിലാകുന്നതിനാൽ ടെർമിനലിൽ മറ്റ് ആവശ്യങ്ങൾക്കായി സമയം ഉപയോഗിക്കാം.
- സ്കാനിംഗ് ഏരിയയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുക.
പ്രവാസികൾ നിർബന്ധമായും ഓർക്കേണ്ട കാര്യങ്ങൾ (DXB Security Checkpoint Guide)
പുതിയ സ്കാനറുകൾ പരിശോധന വേഗത്തിലാക്കുമെങ്കിലും, വിമാനത്താവളത്തിലെ ലഗേജ് സുരക്ഷാ നിയമങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല.
- നിരോധിത വസ്തുക്കൾ ഒഴിവാക്കുക: ദുബായ് എയർപോർട്ട് അതോറിറ്റി നിരോധിച്ചിട്ടുള്ള മരുന്നുകൾ, ആയുധങ്ങൾ, വ്യാജ വസ്തുക്കൾ, അല്ലെങ്കിൽ അനുമതിയില്ലാത്ത രാസവസ്തുക്കൾ എന്നിവ ഹാൻഡ് ബാഗിലോ ചെക്ക്-ഇൻ ബാഗിലോ കരുതരുത്.
- ഡോക്ടറുടെ കുറിപ്പടി (Prescriptions): പ്രവാസികൾ നാട്ടിൽ നിന്നും കൊണ്ട് വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഗണത്തിൽപ്പെടുന്ന അടിയന്തര മരുന്നുകൾക്ക് സാധുവായ മെഡിക്കൽ സർട്ടിഫിക്കറ്റോ ഡോക്ടറുടെ കുറിപ്പടിയോ കയ്യിൽ കരുതണം.
- പവർ ബാങ്ക് & ബാറ്ററി: ലിഥിയം ഐയോൺ പവർ ബാങ്കുകളും വെയറബിൾ ഗാഡ്ജറ്റുകളും നിയമപ്രകാരം ഹാൻഡ് ബാഗേജിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
പ്രവാസികൾ ഓർക്കേണ്ടത്

പുതിയ സ്കാനറുകൾ എല്ലാ ടെർമിനലുകളിലും പൂർണ്ണമായി ഇൻസ്റ്റാൾ ചെയ്യുന്നത് വരെയുള്ള കാലയളവിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
- ടെർമിനലുകളിലെ വ്യത്യാസങ്ങൾ: നിങ്ങൾ യാത്ര ചെയ്യുന്ന ടെർമിനലിൽ പുതിയ സ്കാനർ ലഭ്യമാണോ എന്ന് ഉറപ്പാക്കുക. പഴയ സ്കാനറുകൾ ഉള്ള ലൈനുകളിലാണ് നിങ്ങളെങ്കിൽ മുൻപത്തെ പോലെ തന്നെ ലാപ്‌ടോപ്പും ലിക്വിഡും പുറത്തെടുത്ത് വെക്കേണ്ടി വരും.
- സ്മാർട്ട് ഗേറ്റ് സേവനങ്ങൾ: സുരക്ഷാ പരിശോധന പോലെ തന്നെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ പ്രവാസികൾ ദുബായ് എയർപോർട്ടിലെ ‘സ്മാർട്ട് ഗേറ്റ്’ (Smart Gates) സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷാ പരിശോധനകൾ വേഗത്തിലാക്കുന്നത് വഴി പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ദുബായ് എയർപോർട്ടിലെ യാത്ര കൂടുതൽ എളുപ്പവും സുഗമവുമാകും.
ALSO READ:
- യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക; ട്രാഫിക് നിയമങ്ങൾ കടുപ്പിച്ചു, പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും!
- ആഗോള വിദ്യാഭ്യാസ ഹബ്ബായി ദുബായ്; 26 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി പ്രവർത്തനത്തിലേക്ക്
FAQs
ദുബായ് എയർപോർട്ടിൽ ഹാൻഡ് ബാഗിൽ നിന്ന് ലാപ്‌ടോപ്പ് പുറത്തെടുക്കേണ്ടതുണ്ടോ?
ഇല്ല, പുതിയ സ്കാനറുകൾ വന്നതോടെ ബാഗിൽ നിന്ന് ലാപ്‌ടോപ്പ് പുറത്തെടുക്കാതെ പരിശോധിക്കാം.
ലിക്വിഡ് സാധനങ്ങളും ബാഗിൽ തന്നെ വെക്കാമോ?
അതെ, അനുവദിനീയമായ അളവിലുള്ള ലിക്വിഡുകൾ ഇനി ബാഗിൽ നിന്ന് മാറ്റേണ്ടതില്ല.
ദുബായ് എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലും ഈ സംവിധാനം ലഭ്യമാണോ?
ഘട്ടംഘട്ടമായി മുഴുവൻ ടെർമിനലുകളിലും പുതിയ സ്കാനറുകൾ സ്ഥാപിച്ചു വരികയാണ്.
ഷൂസും ബെൽറ്റും അഴിക്കുന്ന രീതി ശാശ്വതമായി ഒഴിവാക്കുമോ?
വൈകാതെ തന്നെ യാത്രക്കാരെ പ്രയാസപ്പെടുത്തുന്ന ഈ രീതി പൂർണ്ണമായും ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ പുതിയ മാറ്റം ദുബായ് എയർപോർട്ടിലെ ക്യൂ കുറയ്ക്കാൻ സഹായിക്കുമോ?
അതെ, ഓരോ യാത്രക്കാരന്റെയും പരിശോധനാ സമയം കുറയുന്നത് വഴി ക്യൂ വലിയ തോതിൽ ഒഴിവാകും.
English Summary: Dubai International Airport (DXB) has introduced advanced security scanners for hand luggage. Passengers no longer need to remove laptops or liquids during security checks, significantly reducing wait times and queue lengths. CEO Paul Griffiths confirmed this technology aims to streamline operations and enhance overall passenger convenience across all terminals.

