Published: Saturday, 15 August 2026,at 5:55 pm| Dubai | Edited: Saturday, 15 August 2026, at 6:01 pm
അരിസോണ: ആകാശത്ത് രണ്ട് വിമാനങ്ങൾ നേർക്ക് നേർ. പര്സപരം കൂട്ടിയിടിനിക്കാനുള്ള സാദ്ധ്യതകൾ(American Airlines flight number mix up).. എന്നാൽ എടിസിയുടെ നിർണായക ഇടപെടൽ ഇല്ലാതാക്കിയത് വൻ അപകടം. അമേരിക്കയിൽ നടന്ന സംഭവത്തെ കുറിച്ച് കൂടുതലറിയാം
ALSO READ:
- മോശം കാലാവസ്ഥ: യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ കടുത്ത ഉലച്ചിൽ,12 പേർക്ക് പരുക്ക്
- സൗജന്യമായി പറന്നാലോ: 14 ദിവസത്തെ സൗജന്യ സന്ദർശന വിസയുമായി ഒമാൻ
- സംസം വെള്ളത്തിന്റെ ഉപയോഗം: ഉംറ തീർത്ഥാടകർക്ക് സുപ്രധാന നിർദേശവുമായി ഹജ്ജ്-ഉംറ മന്ത്രാലയം
രണ്ട് അമേരിക്കൻ വിമാനങ്ങൾ നേർക്കുനേർ: സമയോചിതമായി ഇടപെട്ട് എടിസി, ഒഴിവായത് വൻ ദുരന്തം

അമേരിക്കയിലെ അരിസോണയിലുള്ള ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഓഗസ്റ്റ് 14 വെള്ളിയാഴ്ച അർദ്ധരാത്രിയോടെ വ്യോമയാന ലോകത്തെ നടുക്കിയ സംഭവം നടന്നത്. ഷിക്കാഗോയിൽ നിന്ന് ഫീനിക്സിലേക്ക് ലാൻഡ് ചെയ്യാൻ വന്ന വിമാനവും ഫീനിക്സിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനവുമാണ് അപകടകരമായ രീതിയിൽ ആകാശത്ത് അടുത്തെത്തിയത്. എയർലൈനിന്റെ നിയന്ത്രണ വിഭാഗത്തിന് സംഭവിച്ച ഗുരുതരമായ പിഴവാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
ഒരേ ഫ്ലൈറ്റ് നമ്പറും കോൾ സൈൻ കുഴപ്പവും

മോശം കാലാവസ്ഥ കാരണം ഷിക്കാഗോയിൽ നിന്നുള്ള വിമാനം വൈകിയപ്പോൾ സർവീസ് സമയം തെറ്റാതിരിക്കാൻ അമേരിക്കൻ എയർലൈൻസ് ഫീനിക്സിൽ നിന്ന് മറ്റൊരു വിമാനം ഏർപ്പെടുത്തി. എന്നാൽ പുതിയ വിമാനത്തിനും പഴയ വിമാനത്തിനും ‘അമേരിക്കൻ 2482’ (American 2482) എന്ന ഒരേ ഫ്ലൈറ്റ് നമ്പർ തന്നെ നൽകി. ഇതോടെ കൺട്രോളറുടെ നിർദ്ദേശങ്ങൾ സ്വന്തം വിമാനത്തിനാണെന്ന് തെറ്റിദ്ധരിച്ച് ഇരു പൈലറ്റുമാരും ഒരുപോലെ പ്രവർത്തിച്ചതോടെ സഞ്ചാരപാതകൾ പരസ്പരം കൂട്ടുമുട്ടുന്ന അവസ്ഥയിലായി.
ALSO READ:
- അമേരിക്കയെ നടുക്കി ‘സൈക്ലോസ്പോറിയാസിസ്’: എന്താണ് ഈ മാരകരോഗം? എങ്ങനെ പ്രതിരോധിക്കാം? എന്തൊക്കെ ശ്രദ്ധിക്കണം? അറിയാം..
- നിങ്ങളുടെ ലഗേജിൽ ഈ സാധനങ്ങളുണ്ടോ? എങ്കിൽ ഉടൻ മാറ്റുക: നിർണായക നിർദേശവുമായി ഒമാൻ
അവസരത്തിനൊത്തുയർന്ന് എടിസി കൺട്രോളർ
സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ നിമിഷങ്ങൾക്കകം തിരിച്ചറിഞ്ഞ എയർ ട്രാഫിക് കൺട്രോളർ ഉടനടി തന്ത്രപരമായ തീരുമാനം കൈക്കൊണ്ടു. രണ്ട് വിമാനങ്ങളെയും തികച്ചും വ്യത്യസ്തമായ പേരുകളിൽ വിളിച്ച് ആശയക്കുഴപ്പം ഒഴിവാക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്.

ലാൻഡ് ചെയ്യാൻ വന്ന വിമാനത്തെ “അമേരിക്കൻ 2482 അറൈവൽ” എന്നും ടേക്ക് ഓഫ് ചെയ്ത വിമാനത്തെ “അമേരിക്കൻ 2482 ഡിപ്പാർച്ചർ” എന്നും അദ്ദേഹം വിളിച്ചു. തുടര്‍ന്ന് വരുന്ന വിമാനത്തെ കൂടുതൽ ഉയർന്ന ഉയരത്തിലും പുറപ്പെടുന്ന വിമാനത്തെ താഴെയുമായി ക്രമീകരിച്ചു. ഇരു പൈലറ്റുമാർക്കും പരസ്പരം കാണാൻ കഴിയുന്നത്ര അകലത്തിൽ വെച്ച് തന്നെ കൃത്യമായ നിർദ്ദേശങ്ങൾ നൽകി വിമാനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം ഉറപ്പാക്കി.
അടിയന്തര സന്ദേശവും ശബ്ദരേഖയും (വീഡിയോ)
അപകട നിമിഷങ്ങളിൽ എയർ ട്രാഫിക് കൺട്രോളറും പൈലറ്റുമാരും തമ്മിൽ നടത്തിയ നിർണായകമായ റേഡിയോ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. സമയോചിതമായ ഇടപെടലിന് ശേഷം ‘ഇത് വലിയൊരു ദുരന്തത്തിൽ കലാശിക്കാമായിരുന്നു, എന്നാൽ സുരക്ഷിതമായി പരിഹരിക്കപ്പെട്ടതിൽ സന്തോഷം’ എന്ന് കൺട്രോളർ വ്യക്തമാക്കുന്നത് ഓഡിയോയിൽ കേൾക്കാം.
വീഴ്ച സമ്മതിച്ച് വിദഗ്ദ്ധർ, അന്വേഷണം ആരംഭിച്ചു
ഒരേ ഫ്ലൈറ്റ് നമ്പറിൽ രണ്ട് വിമാനങ്ങൾ ഒരുപോലെ സർവീസ് നടത്തുന്നത് കണ്ടെത്താൻ എയർലൈൻ സിസ്റ്റത്തിന് കഴിയാതെ പോയതാണ് വീഴ്ചയ്ക്ക് കാരണമെന്ന് വ്യോമയാന വിദഗ്ദ്ധർ വ്യക്തമാക്കുന്നു. നാല് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള സുരക്ഷാ വിദഗ്ദ്ധൻ സ്റ്റീവ് അരോയോയുടെ അഭിപ്രായത്തിൽ ഇത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.
സാങ്കേതിക അല്ലെങ്കിൽ മാനുഷിക പിഴവുകൾ ഉണ്ടായാലും സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എടിസി പോലുള്ള പ്ലാനുകൾ നിലവിലുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) അമേരിക്കൻ എയർലൈൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ:
- ദുബൈയിൽ സൗജന്യ വിസ ലഭിക്കുമോ? അറിയേണ്ടതെല്ലാം ഈ ഗൈഡിലുണ്ട്!
- മിഡിൽ ഈസ്റ്റ് യുദ്ധക്കളവും ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ഭാവിയും: ഗൾഫ് മലയാളികളെ ഇതെങ്ങനെ ബാധിക്കും?
FAQ
എവിടെ വെച്ചാണ് വിമാനങ്ങൾ അപകടകരമായ രീതിയിൽ അടുത്തെത്തിയത്?
അമേരിക്കയിലെ അരിസോണയിലുള്ള ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
എന്തുകൊണ്ടാണ് രണ്ട് വിമാനങ്ങൾക്കും ഒരേ നമ്പർ ലഭിച്ചത്?
മോശം കാലാവസ്ഥ മൂലം വിമാനം വൈകിയപ്പോൾ പകരമായി ഇറക്കിയ വിമാനത്തിന് എയർലൈൻസ് ഡിസ്പാച്ച് വിഭാഗം തെറ്റായി ഒരേ നമ്പർ നൽകുകയായിരുന്നു.
എടിസി കൺട്രോളർ എങ്ങനെയാണ് വിമാനങ്ങളെ വേർതിരിച്ചറിഞ്ഞത്?
വിമാനങ്ങളെ “അമേരിക്കൻ 2482 അറൈവൽ”, “അമേരിക്കൻ 2482 ഡിപ്പാർച്ചർ” എന്നിങ്ങനെ വെവ്വേറെ വിളിച്ച് നിർദ്ദേശങ്ങൾ നൽകി.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ?
അതെ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അമേരിക്കൻ എയർലൈൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: A quick acting air traffic controller in Phoenix averted a major disaster after an American Airlines flight number mix up assigned identical call signs to two planes. By maintaining altitude separation and giving distinct directional terms, the controller safely guided both aircraft past each other.

