Published: Friday, 14 August 2026,at 10:19 pm| Dubai | Edited: Friday, 14 August 2026, at 10:27 pm
ന്യൂഡൽഹി: ആശ്വാസകരമായ വാർത്ത പ്രതീക്ഷിച്ചിരുന്ന പ്രവാസികൾക്ക് വൻ തിരിച്ചടി. ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വഴി ഈടാക്കുന്ന പാസ്‌പോർട്ട്, വിസ നിരക്ക് വർധനവ് പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ്(Indian Passport Fee Hike). കേന്ദ്രത്തിന്റെ ഈ തീരുമാനത്തെക്കുറിച്ചും നിരക്ക് വർധനവിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും വിശദമായി അറിയാം..
ALSO READ:
- സുവർണാവസരം: ഇന്ത്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബുദാബി (UPDATED)
- അബുദാബി സൗജന്യ ടൂറിസ്റ്റ് വിസ: അപേക്ഷിക്കേണ്ടത് ഈ 11 ഏജൻസികളിലൂടെ മാത്രം
- മോശം കാലാവസ്ഥ: യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ കടുത്ത ഉലച്ചിൽ,12 പേർക്ക് പരുക്ക്
പാസ്‌പോർട്ട്, വിസ നിരക്ക് വർധനവ് പിൻവലിക്കില്ലെന്ന് കേന്ദ്രം (Indian Passport Fee Hike)

അടുത്തിടെ വരുത്തിയ പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങളുടെ നിരക്ക് വർധനവ് പിൻവലിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. രാജ്യസഭയിൽ പി.പി. സുനീർ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
വർധനവും കാരണങ്ങളും

പ്രവാസികൾക്ക് ദൈനംദിന ജീവിതത്തിലും ജോലി ആവശ്യങ്ങൾക്കും ഏറെ നിർണായകമാണ് എംബസി വഴിയുള്ള കോൺസുലർ സേവനങ്ങൾ. പാസ്‌പോർട്ടുകളും മറ്റ് അനുബന്ധ സേവനങ്ങളും നൽകുന്നതിനുള്ള ചെലവുകൾ, പ്രവർത്തനപരമായ ആവശ്യകതകൾ, സേവന വിതരണത്തിലെ സുരക്ഷാ മുൻകരുതലുകൾ എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് കാലാകാലങ്ങളിൽ ഈ നിരക്കുകൾ പരിഷ്കരിക്കാറുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. പാസ്‌പോർട്ട് സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും അതിനായി ചെലവ് ഉയർന്നതാണ് തുക കൂട്ടാൻ കാരണമായി സർക്കാർ പറയുന്നത്.
കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിലായി വിദേശ മന്ത്രാലയം നടപ്പിലാക്കിയ നിരക്ക് വർധനവുകളുടെ പൂർണ്ണ വിവരങ്ങൾ താഴെ നൽകുന്നു
- 1971: 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം 67 ശതമാനം വർധനവ്.
- 1980: 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം 100 ശതമാനം വർധനവ്.
- 1993: 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം 500 ശതമാനം വർധനവ്.
- 2002: 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം 233 ശതമാനം വർധനവ്.
- 2012: 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം 50 ശതമാനം വർധനവ്.
- 2026 (നിലവിലെ വർധനവ്): 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള 67 ശതമാനത്തിന്റെ വർധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
വർഷങ്ങളായി ഇത്തരം സേവന വിതരണച്ചെലവുകളിൽ വൻ വർദ്ധനവുണ്ടായതാണ് 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിരക്ക് വർദ്ധിപ്പിക്കാൻ കാരണമായതെന്ന് കേന്ദ്രം വ്യക്തമാക്കി.
പ്രവാസികൾക്ക് അധിക സാമ്പത്തിക ഭാരം

നാട്ടിൽ പോയി വരാനുള്ള വിമാനകൂലി വർധനവും ജോലിസ്ഥലത്തെ തൊഴിൽ അനിശ്ചിതത്വങ്ങളും കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്ക്, കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ഇരട്ട പ്രഹരമായിരിക്കുകയാണ്. പാസ്‌പോർട്ട് പുതുക്കുന്നതിനും വിസ സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കുമായി എംബസികളെയും കോൺസുലേറ്റുകളെയും ആശ്രയിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെ ഈ തുക വർധനവ് കാര്യമായി ബാധിക്കും. ഗൾഫ് നാടുകളിൽ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് ഇത് കനത്ത സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നത്.
ALSO READ:
- വിദേശത്തിരുന്ന് നാട്ടിലെ സിം കാർഡും അക്കൗണ്ടുകളും നിലനിർത്താം! സിം നഷ്ടപ്പെടാതിരിക്കാനും ഒ.ടി.പി വൈകുന്നത് തടയാനും പ്രവാസികൾ അറിയേണ്ടതെല്ലാം
- പാസ്‌പോർട്ട് മാത്രം മതി! വിസയില്ലാതെ പറക്കാം 140 രാജ്യങ്ങളിലേക്ക്: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വിസ മാനദണ്ഡങ്ങൾ
FAQ
പാസ്‌പോർട്ട്, വിസ സേവനങ്ങളുടെ നിരക്ക് വർധനവ് കേന്ദ്ര സർക്കാർ പിൻവലിക്കുമോ?
ഇല്ല, നിരക്ക് വർധനവ് പിൻവലിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.
പാർലമെന്റിൽ ഈ വിഷയം ചോദ്യമായി ഉന്നയിച്ചത് ആരാണ്?
രാജ്യസഭയിൽ പി.പി. സുനീർ എംപിയാണ് ഈ വിഷയം ചോദ്യമായി ഉന്നയിച്ചത്.
സർക്കാരിനുവേണ്ടി മറുപടി നൽകിയ മന്ത്രി ആരാണ്?
വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് പാർലമെന്റിൽ മറുപടി നൽകിയത്.
എത്ര വർഷത്തിന് ശേഷമാണ് നിലവിൽ നിരക്കുകൾ വർദ്ധിപ്പിച്ചത്?
14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2026-ൽ 67 ശതമാനം നിരക്ക് വർധനവ് വരുത്തിയത്.
നിരക്ക് വർധിപ്പിച്ചതിന് കേന്ദ്ര സർക്കാർ നൽകുന്ന പ്രധാന കാരണം എന്താണ്?
സേവന വിതരണച്ചെലവ് ഉയർന്നതും സുരക്ഷയും ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതുമാണ് കാരണമെന്ന് കേന്ദ്രം പറയുന്നു.
English Summary: The Central Government confirmed in Parliament that the recent Indian passport fee hike and consular service rate increases will not be rolled back. Lowering charges is not feasible due to rising operational costs, enhanced security measures, and service quality upgrades implemented after a 14 year gap.

