Published: Friday, 14 August 2026,at 2:40 pm| Dubai | Edited: Friday, 14 August 2026, at 2:50 pm
വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്ത് സൂപ്പർ താരം സൂര്യ പ്രധാന കഥാപാത്രത്തിലെത്തിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ തിയറ്റേറുകളിലെത്തിയിരിക്കുകയാണ്. ഈ ചിത്രം കാണാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, ഈ റിവ്യൂ കൂടി ഒന്ന് വായിക്കാം(Vishwanath And Sons Review)
ALSO READ:
- ഒരു രൂപ പോലും മുടക്കണ്ട, 1 ലക്ഷം ദിർഹം സമ്മാനമായി നേടാം: ബിഗ് ടിക്കറ്റിന്റെ വമ്പൻ സർപ്രൈസ്: പ്രവാസികളെ, ഈ അവസരം മിസ്സാക്കല്ലേ
- ആഘോഷിക്കാൻ തയ്യാറായിക്കോളൂ! യു.എ.ഇയിലെ മലയാളികൾക്ക് ഇതാ ആഘോഷരാവുകൾ; ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ മസ്റ്റ്-അറ്റൻഡ് പരിപാടികൾ..
- ആരും പറയാൻ മടിക്കുന്ന സത്യങ്ങൾ: മോളിവുഡ് ടൈംസ്, മലയാള സിനിമയുടെ മുഖംമൂടി അഴിച്ചുമാറ്റുന്ന സത്യങ്ങൾ ( റിവ്യൂ)
പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന ക്ലീൻ ഫാമിലി എന്റർടെയ്നർ

വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഫീൽഗുഡും പ്രണയവും വൈകാരികതയുമെല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടെയ്ന്മെന്റ് പാക്കേജാണ്. ആക്ഷൻ സിനിമകളുടെയും രക്തച്ചൊരിച്ചിലുകളുടെയും ഇടയിൽ, മനസ്സിൽ സന്തോഷവും സമാധാനവും നൽകുന്ന ചിത്രത്തിനായി കാത്തിരുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.
കഥയും കഥാപാത്രങ്ങളും
ദേശീയ ഷൂട്ടിങ് താരവും വ്യവസായിയുമായ സഞ്ജയ് വിശ്വനാഥിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അമ്മയാണ് അയാളുടെ ലോകം. എന്നാൽ ഇവർക്കിടയിലേക്ക് ഒരു കുഞ്ഞും, പിന്നാലെ മാഡി ജേ എന്ന പെൺകുട്ടിയും കടന്നുവരുന്നതോടെ കഥയ്ക്ക് മറ്റൊരു വശം കൈവരുന്നു.
കുഞ്ഞുമായി ബന്ധപ്പെട്ട് സഞ്ജയ് വിശ്വനാഥിന്റെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഉടലെടുക്കുന്നതും, അതിനെ അയാൾ എങ്ങനെ മറികടക്കുന്നുവെന്നും അത് അയാളുടെ ജീവിതത്തെയും മറ്റുള്ളവരെയും എങ്ങനെ മാറ്റുന്നു എന്നും ചിത്രം ഭംഗിയായി കാട്ടിത്തരുന്നു.
ക്ലീഷേകളില്ലാത്ത അവതരണം
ഒരു സൂപ്പർതാര ചിത്രമായിരുന്നിട്ടും മാസ് രംഗങ്ങൾ കുത്തിനിറയ്ക്കാതെ ഫീൽഗുഡ്-ഫാമിലി-ഇമോഷൻ മൂഡിലാണ് വെങ്കി അറ്റ്ലൂരി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകന് പ്രത്യേക ഇൻട്രോ സോങ്ങോ, നായികയ്ക്ക് സോളോ പെർഫോമൻസ് പാട്ടോ ഒന്നുമില്ലാതെ കഥ ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാത്രം പാട്ടുകളും സംഘട്ടനങ്ങളും ഉൾപ്പെടുത്തിയത് ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റാണ്.

20 വയസ്സ് പ്രായവ്യത്യാസമുള്ള നായകനും നായികയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ അടിസ്ഥാന ഘടകം. 20 വയസ്സ് കൂടുതലുള്ള നായകനെ പ്രണയിക്കുന്ന നായിക എന്ന് കേൾക്കുമ്പോഴുണ്ടാകുന്ന കല്ലുകടികൾ ഒന്നുമില്ലാതെയാണ് സൂര്യയെയും മമിതയെയും അവതരിപ്പിച്ചിരിക്കുന്നത്. വൺസൈഡ് ലവ് എത്ര മനോഹരമാണെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളും, ഒപ്പം ഓരോ കഥാപാത്രത്തിനും ലഭിക്കുന്ന കൃത്യമായ ക്യാരക്റ്റർ ഡെവലപ്പ്മെന്റും ചിത്രത്തെ ആകർഷകമാക്കുന്നു.
ALSO READ:
- കുഴിനിലത്തെ രഹസ്യങ്ങൾ തേടി ഷെയിൻ നിഗം: ‘ദൃഢം’ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കുറ്റാന്വേഷണം
- തവാഫ് ചെയ്യാൻ മികച്ച സമയമേത്? തിരക്ക് കുറഞ്ഞ് സമയക്രമങ്ങൾ പുറത്ത് വിട്ട് ഹജ്ജ് ഉംറ മന്ത്രാലയം
സൂര്യയും മമിതയും; ഗംഭീര പ്രകടനം!
സൂര്യ, മമിത ബൈജു എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. മാഡി എന്ന 22 കാരിയുടെ പ്രണയം തിരിച്ചറിയുമ്പോൾ അതിൽനിന്ന് തിരിഞ്ഞുനടക്കുകയും, പിന്നീട് ആ പ്രണയത്തിന്റെ തീവ്രത അനുഭവിക്കുകയും ചെയ്യുന്ന സഞ്ജയ് വിശ്വനാഥായി സൂര്യ തകർത്തഭിനയിച്ചു. സൂര്യ എന്ന നടനെ പരമാവധി ഉപയോഗിച്ച ചിത്രം, അദ്ദേഹത്തിന്റെ ഇമോഷണൽ രംഗങ്ങളിലുംമറ്റും തിയേറ്ററിൽ വലിയ കയ്യടിയാണ് ഉയരുന്നത്.

മമിതയുടെ മാഡി എന്ന കഥാപാത്രം സ്ക്രീനിലേക്ക് വരുന്നതോടെ ഒരു റോളർ കോസ്റ്റർ റൈഡ് പോലെ ചിത്രത്തിന്റെ മൂഡ് മാറുന്നു. അക്ഷരാർത്ഥത്തിൽ ഇരുവരെയും അഭിനയിച്ചു ജീവിക്കാൻ സംവിധായകൻ തുറന്നുവിട്ടിരിക്കുകയാണ്. മകനോട് കടുത്ത സ്നേഹമുള്ള അമ്മയായി രാധിക ശരത്കുമാർ സൂര്യക്കും മമിതയ്ക്കും ഒപ്പമോ അതിനുമുകളിലോ നിൽക്കുന്ന പ്രകടനം.തികച്ചും വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രവുമായി രവീണ ടണ്ഠനും ചിത്രത്തിലെത്തുന്നുണ്ട്.
സാങ്കേതിക മികവ്
സാങ്കേതിക വശങ്ങളിൽ ചിത്രം വളരെ മുന്നിലാണ്. നിമീഷ് രവിയുടെ ഛായാഗ്രഹണവും ബംഗ്ലാന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങും ചിത്രത്തിന് മികച്ചൊരു വിഷ്വൽ ഭംഗി നൽകുന്നുണ്ട്. ജി.വി പ്രകാശ്കുമാറിന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും ചിത്രത്തിന് വലിയൊരു മുതൽക്കൂട്ടാണ്.
ചുണ്ടിൽ ഒരു പുഞ്ചിരിയും മനസ്സിന് ആശ്വാസവും തരുന്ന മികച്ചൊരു തിയേറ്റർ അനുഭവം തന്നെയാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’.
ALSO READ:
- ജോലി ഇല്ലാത്തവർക്ക് നൽകിയത് 83 കോടി ദിർഹം: തൊഴിലാളി സ്നേഹത്തിൽ ലോകമാതൃകയായി യുഎഇ
- വാട്സാപ്പിൽ ഈ മെസ്സേജുകൾ വന്നോ, ജാഗ്രതേ, തട്ടിപ്പാണ്: പ്രവാസികൾക്ക് മുന്നറിയിപ്പ്
FAQ
വിശ്വനാഥ് ആൻഡ് സൺസ് ഏത് ജോണറിൽപ്പെട്ട സിനിമയാണ്?
പ്രണയവും വൈകാരികതയും നിറഞ്ഞ ഒരു ക്ലീൻ ഫീൽഗുഡ് ഫാമിലി എന്റർടെയ്നർ ചിത്രമാണിത്.
സിനിമയിൽ സൂര്യയുടെ നായിക ആരാണ്?
മമിത ബൈജുവാണ് മാഡി എന്ന കഥാപാത്രമായി സൂര്യയുടെ നായികയായി എത്തുന്നത്.
ചിത്രത്തിൽ മാസ് ആക്ഷൻ രംഗങ്ങൾ ഉണ്ടോ?
ഇല്ല, കഥയ്ക്ക് ആവശ്യമുള്ള അളവിൽ മാത്രം സ്വാഭാവികമായ സന്ദർഭങ്ങളാണ് നൽകിയിട്ടുള്ളത്.
സിനിമയുടെ സംവിധായകൻ ആരാണ്?
വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ആരാണ്?
ജി.വി പ്രകാശ്കുമാറാണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.
English Summary: This Vishwanath And Sons Review explores Venky Atluri’s heartwarming family entertainer starring Suriya and Mamitha Baiju. The film successfully balances romance, emotional mother son bonds, and subtle humor without relying on mass tropes. Strong performances and soul soothing music make it a refreshing watch for all family audiences.

