Published: Thursday, 11 June 2026 , at 3:12 pm| Dubai | Edited: Thursday, 11 June 2026 , at 3:17 pm
ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ കെട്ടിടത്തിന് മുകളിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ സ്വന്തം ജീവൻ പണയംവെച്ച് അത്ഭുതകരമായി രക്ഷപ്പെടുത്തി മലയാളി യുവാവ് (Malayali Man Saves Child in London). സംഭവത്തിന്റെ വിഡിയോയും കൂടുതൽ വിവരങ്ങളും അറിയാം…
ALSO READ
- ഗൾഫ് മലയാളികൾക്ക് ആശ്വാസം: സർവീസുകൾ കുറയ്ക്കില്ലെന്ന് എമിറേറ്റ്സ്
- കുവൈത്ത് മലയാളികളെ വിമാനക്കമ്പനികൾ പിഴിഞ്ഞൂറ്റുമ്പോൾ..: ടിക്കറ്റ് കൊള്ള മറികടക്കാൻ ഇതാ ചില വഴികൾ…
ഭിത്തിയിൽ തൂങ്ങിക്കിടന്നത് മരണനിമിഷങ്ങൾ

ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലെ കെട്ടിടത്തിലായിരുന്നു ചൊവ്വാഴ്ച നാടിനെ നടുക്കിയ സംഭവം നടന്നത്. ഫ്ലാറ്റിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങിക്കിടന്ന പെൺകുട്ടി കെട്ടിടത്തിന്റെ ഭിത്തിയിൽ വളരെ അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
താഴെ തടിച്ചുകൂടിയ ആളുകൾ ഭയന്നുവിറച്ച് നിലവിളിക്കുന്നതിനിടയിലേക്കാണ് രക്ഷകനായി ജസീൽ എത്തുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലിന്റെ ഈ രക്ഷാപ്രവർത്തനത്തിന് ലോകമെമ്പാടും വലിയ അഭിനന്ദങ്ങളാണ് ലഭിക്കുന്നത്.
പൊലീസിനൊപ്പം ചേർന്ന് സാഹസിക നീക്കം

ആളുകളുടെ നിലവിളി കേട്ടെത്തിയ ജസീൽ ഒട്ടും സമയം കളയാതെ രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ഈ സമയം ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ ലക്ഷ്യമാക്കി മുകളിലേക്ക് കയറുന്നുണ്ടായിരുന്നു. ജസീലും ആ പൊലീസുകാരനൊപ്പം ചേർന്ന് കുട്ടിയുടെ തൊട്ടുതാഴെ നിലയുറപ്പിച്ചു.
ഇതിനിടയിൽ പിടിവിട്ട് താഴേക്ക് പതിച്ച പെൺകുട്ടിയെ കൃത്യമായി ജസീൽ തന്റെ കൈകളിൽ താങ്ങുകയായിരുന്നു. ജസീലിന്റെ കൈകളിലേക്ക് വീണതു കൊണ്ടുമാത്രം കുട്ടി ഒരു പരുക്കുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
‘ഷർട്ട് പോലും ഇടാൻ സമയം കിട്ടിയില്ല’

തന്റെ ജീവിതത്തിലെ ആ നിർണായക നിമിഷത്തെക്കുറിച്ച് ജസീൽ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്
“രാവിലെ ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു ഞാൻ. ഷർട്ടുപോലും ഇട്ടിരുന്നില്ല. അപ്പോഴാണ് പുറത്തുനിന്ന് എന്തോ ബഹളം കേട്ടത്. ജനലിലൂടെ നോക്കിയപ്പോൾ ആറ് ഫ്ലാറ്റ് അപ്പുറത്തായി ഒരു കുഞ്ഞ് തൂങ്ങിക്കിടക്കുന്നത് കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, അങ്ങോട്ട് ഓടി. സഹായിക്കാമെന്ന് പൊലീസിനോട് പറഞ്ഞു. ദൈവം സഹായിച്ച് കുട്ടിയെ കൃത്യമായി കൈകളിൽ പിടിക്കാൻ കഴിഞ്ഞു.”
കൃത്യസമയത്ത് ധീരതയോടെ ഇടപെട്ട ജസീലിനെ ലണ്ടൻ പൊലീസും അവിടെയുണ്ടായിരുന്ന നാട്ടുകാരും പ്രവാസി സമൂഹവും ഒന്നടങ്കം അഭിനന്ദിക്കുകയാണ്. വൻ ദുരന്തമാകേണ്ടിയിരുന്ന ഒരു സംഭവമാണ് ഈ മലയാളി യുവാവിന്റെ അവസരോചിതമായ ഇടപെടലിലൂടെ മാറിയത്.
ALSO READ
- പ്രവാസികൾക്ക് കൈ താങ്ങാവുന്ന ഖത്തറിലെ മലയാളി കൂട്ടായ്മകൾ: എങ്ങനെ ബന്ധപ്പെടാം, സേവനങ്ങൾ, സഹായങ്ങൾ… ( സമ്പൂർണ ഗൈഡ്)
- കേരളത്തിലെ കാർ മോഡിഫിക്കേഷൻ: പുതിയ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എന്തൊക്കെ?
English Summary: A Malayali man named Jaseel from Malappuram heroically saved a young girl who was dangling from a building wall in Ilford, East London. Standing alongside a police officer, Jaseel caught the child in his arms as she lost her grip, ensuring she escaped without any injuries.

