Published: Wednesday, 10 June 2026, at 1:39 pm| Dubai | Edited:Wednesday, 10 June 2026, at 1:47 pm
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് മലയാളികളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിലൊരു പ്രവാസ സമൂഹമാണ് കുവൈത്ത് മലയാളികൾ (Kuwait Malayali). നിലവിലെ സാഹചര്യത്തിൽ കുവൈത്തിലെ മലയാളികളുടെ യാത്ര ദുരിതത്തെ പറ്റിയും അതൊഴിവാക്കാൻ മലയാളി കൂട്ടായ്മകളുടെ പുതിയ നീക്കങ്ങളെക്കുറിച്ചും ലഭ്യമായ യാത്രാ മാർഗ്ഗങ്ങളെക്കുറിച്ചും നമുക്ക് പരിശോധിക്കാം…
ALSO READ
- താങ്ങാനാവത്ത യാത്രാ നിരക്ക്, സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ: ഗൾഫ് മലയാളികളുടെ വേനലവധി ആശങ്കയിൽ
- പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാന കമ്പനികൾ: ഒരു ടിക്കറ്റിന് ഒരു ലക്ഷം രൂപയോ?
കുവൈത്തിലെ സ്‌കൂൾ അവധിയും പ്രവാസികളുടെ യാത്ര പ്ലാനുകളും
ജൂൺ- ഓഗസ്റ്റ് മാസങ്ങളിലാണ് കുവൈത്തിലെ സ്‌കൂളുകളുടെ സമ്മർ വെക്കേഷൻ. അതിനാൽ തന്നെ ഈ കാലയളവിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ് കുവൈത്ത് മലയാളികൾ.
എന്നാൽ പശ്ചിമേഷ്യൻ യുദ്ധം സൃഷ്‌ടിച്ച ക്രൂഡ്ഓയിൽ വില ഉയർച്ച പല വിമാനകമ്പനികളെ സർവീസുകൾ വെട്ടിച്ചുരുക്കുന്നതിനെക്കുൾ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിലേക്കും നയിച്ചിട്ടുണ്ട്.
പുനഃരാരംഭിക്കുന്ന വിമാനസർവീസുകൾ

ക്രൂഡ് ഓയിൽ വില വർദ്ധനവ് മാത്രമല്ല, അടുത്തിടെ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരേ ഉണ്ടായ ആക്രമണങ്ങളും കുവൈത്ത് മലയാളികളെ പ്രതിസന്ധിയിലാക്കുന്ന ഘടകമാണ്. കുവൈത്ത് എയർവേയ്‌സിന്റെ വിമാന സർവീസുകൾ വീണ്ടും പുനരാരംഭിച്ചെങ്കിലും ടിക്കറ്റ് വില ഇപ്പോഴും ബാലികേറാ മലയാണ് (Expat airfare hike).
നാട്ടിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ വലിയ തുക നൽകേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികളുടെ മാസ ബജറ്റുകളെ പൂർണ്ണമായും തെറ്റിക്കുന്നുണ്ട്. നാലംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തിന് നാട്ടിൽ പോയി വരണമെങ്കിൽ ലക്ഷങ്ങൾ ടിക്കറ്റ് ഇനത്തിൽ മാത്രം മാറ്റിവെക്കേണ്ട അവസ്ഥയാണിപ്പോൾ.
ഈ സാഹചര്യത്തിൽ ടിക്കറ്റ് നിരക്കുകൾ സാധാരണ നിലയിലേക്ക് എത്തിക്കാൻ സർക്കാർ തലത്തിൽ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്നാണ് കുവൈത്ത് മലയാളികളുടെ ആവശ്യം. ഈ വില വർദ്ധനവ് പ്രവാസികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
വിമാന കമ്പനികളുടെ ഈ ചൂഷണത്തിന് എതിരെ വ്യോമയാന മന്ത്രാലയവും നോർക്കയും കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
മലയാളി കൂട്ടായ്മകളുടെ പുതിയ ഇടപെടലുകൾ
ഈ പ്രതിസന്ധിക്ക് താല്കാലിക പരിഹാരമെന്നോണം കുവൈറ്റിലെ വിവിധ മലയാളി അസോസിയേഷനുകളുടെയും പ്രവാസി കൂട്ടായ്മകളുടെയും നേതൃത്വത്തിൽ കമ്മ്യൂണിറ്റി ചാർട്ടേഡ് വിമാനങ്ങൾക്കായുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ പ്രവാസികളെ നാട്ടിലെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യൻ എംബസിയുടെയും വിവിധ എയർലൈൻ അധികൃതരുടെയും സഹകരണത്തോടെ സർവീസുകൾ ലഭ്യമാക്കാനാണ് പ്രവാസി സംഘടനകൾ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിലൂടെ സാധാരണ ടിക്കറ്റ് നിരക്കിന്റെ പകുതി ചെലവിൽ പ്രവാസികൾക്ക് യാത്ര ചെയ്യാൻ സാധിക്കും.
കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനകൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സ്പെഷ്യൽ സർവീസുകൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

പ ശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പ്രവാസി സംഘടനായ ‘ഫിറ കുവൈറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ വകുപ്പു മന്ത്രി ഡോ : ജയശങ്കർ, വിദേശ കാര്യ സഹമന്ത്രി ശ്രീ കീർത്തി വർദ്ധൻ എന്നിവർക്ക് നിവേദനം നൽകിയത് പ്രവാസികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ ശക്തമാക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ പ്രവാസികൾക്കുള്ള ഗൈഡ് (budget travel tips)

നിലവിൽ ശ്വാശ്വതപരിഹാരങ്ങൾ ആയില്ലെങ്കിലും ഈ സാഹചര്യത്തിൽ ഓരോ യാത്രക്കാരനും ചില മുൻകരുതലുകൾ എടുക്കുന്നത് വഴി ടിക്കറ്റ് ചെലവുകൾ ഒരളവ് വരെ നിയന്ത്രിക്കാൻ സഹായിക്കും.
യാത്രാ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രധാന നിർദ്ദേശങ്ങൾ
- കണക്റ്റിംഗ് വിമാനങ്ങൾ തിരഞ്ഞെടുക്കുക: നേരിട്ടുള്ള ഫ്ലൈറ്റുകളേക്കാൾ മറ്റ് ഗൾഫ് രാജ്യങ്ങൾ വഴിയോ മുംബൈ, ബാംഗ്ലൂർ വഴിയോ ഉള്ള കണക്റ്റിംഗ് ഫ്ലൈറ്റുകൾക്ക് നിരക്ക് കുറവായിരിക്കാൻ സാധ്യതയുണ്ട്.
- മുൻകൂട്ടി ബുക്ക് ചെയ്യുക: മുൻ കൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് വലിയ നിരക്കുകളിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചേക്കാം.
- ട്രാവൽ അലേർട്ടുകൾ: വിമാന ടിക്കറ്റ് ആപ്പുകളിലെ പ്രൈസ് അലേർട്ടുകൾ ഓൺ ചെയ്തു വെക്കുന്നത് വഴി നിരക്കുകൾ കുറയുന്ന സമയം കൃത്യമായി മനസ്സിലാക്കി ബുക്ക് ചെയ്യാം.
യാത്ര കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലിയാക്കാൻ ഇവ കൂടി ശ്രദ്ധിക്കാം
ടിക്കറ്റ് ബുക്കിംഗ് സമയത്തും യാത്രാ വേളയിലും ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ വലിയൊരു തുക കൂടി നമുക്ക് ലാഭിക്കാൻ സാധിക്കും. ഇതിനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ കൂടി പരീക്ഷിക്കാവുന്നതാണ്
- ഓഫ് പീക്ക് ദിവസങ്ങൾ തിരഞ്ഞെടുക്കുക: വ്യാഴം, ഞായർ തുടങ്ങിയ വാരാന്ത്യ ദിവസങ്ങളേക്കാൾ ചൊവ്വ, ബുധൻ തുടങ്ങിയ പ്രവൃത്തിദിവസങ്ങളിൽ സാധാരണയായി വിമാന നിരക്കുകൾ കുറവായിരിക്കാറുണ്ട്.
- ലഗേജ് കൃത്യമായി പ്ലാൻ ചെയ്യുക: ബഡ്ജറ്റ് എയർലൈനുകളിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിനൊപ്പം ലഗേജ് തുക കൂടി ചേർക്കുന്നത് ചെലവ് കൂട്ടും, അതിനാൽ ഹാൻഡ് ലഗേജ് മാത്രമുള്ള ഓഫറുകൾ നോക്കി ടിക്കറ്റെടുക്കുന്നത് പണം ലാഭിക്കാൻ സഹായിക്കും.
- ക്രെഡിറ്റ് കാർഡ്/റിവാർഡ് പോയിന്റുകൾ ഉപയോഗിക്കുക: വിവിധ ബാങ്ക് കാർഡുകൾ വഴി ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ക്യാഷ്ബാക്കുകളും എയർലൈൻ റിവാർഡ് പോയിന്റുകളും ടിക്കറ്റ് തുക കാര്യമായി കുറയ്ക്കാൻ സഹായിക്കും.
വിമാന നിരക്കുകൾ കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള യാത്രകൾ മാത്രമാണ് പ്രവാസികൾക്ക് മുൻപിലുള്ള ഏക പോംവഴി. ടിക്കറ്റ് നിരക്കിലെ കൊള്ള തടയാൻ പ്രവാസി സംഘടനകളുടെ ശക്തമായ കൂട്ടായ ഇടപെടലുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ALSO READ
- Kuwait Expat News 2026: പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഡ്രൈവിംഗ് ലൈസൻസിന് കടുത്ത നിയന്ത്രണം!
- ലോൺ നിയമങ്ങൾ കർശനമാക്കി കുവൈത്ത്: പ്രവാസികൾക്ക് വായ്പ ലഭിക്കാൻ ഇനി കടുത്ത നിബന്ധനകൾ
FAQ
നേരിട്ടുള്ള വിമാനങ്ങളേക്കാൾ കണക്റ്റിംഗ് വിമാനങ്ങൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ്?
മറ്റ് ഗൾഫ് രാജ്യങ്ങളോ ഇന്ത്യൻ നഗരങ്ങളോ വഴിയുള്ള കണക്റ്റിംഗ് വിമാനങ്ങൾക്ക് നേരിട്ടുള്ള ഫ്ലൈറ്റുകളേക്കാൾ ടിക്കറ്റ് നിരക്ക് വളരെ കുറവായിരിക്കാൻ സാധ്യതയുണ്ട്.
സീസൺ സമയങ്ങളിലെ ഉയർന്ന വിമാന നിരക്കുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?
യാത്ര ചെയ്യുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് വഴി വലിയ നിരക്കുകളിൽ നിന്നും ഒരളവ് വരെ രക്ഷപ്പെടാം.
വിമാന ടിക്കറ്റുകളിലെ വിലക്കുറവ് കൃത്യസമയത്ത് അറിയാൻ എന്താണ് ചെയ്യേണ്ടത്?
വിവിധ ട്രാവൽ ആപ്പുകളിലെ പ്രൈസ് അലേർട്ടുകൾ ഓൺ ചെയ്തു വെച്ചാൽ നിരക്കുകൾ കുറയുന്ന സമയം കൃത്യമായി മനസ്സിലാക്കാം
English Summary: This comprehensive guide addresses the intense travel crisis faced by the Kuwait Malayali community during school vacations due to the Middle East conflict and rising airfares. It highlights community initiatives like chartered flights and offers practical tips on budget friendly booking strategies, connecting flights, and leverage rewards.

