HomeGULFU A Eകടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത: യുഎഇയിൽ 2 ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ച് വിളിച്ചു

കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത: യുഎഇയിൽ 2 ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ച് വിളിച്ചു

Author

Date

Category

Published: Tuesday, 2 June 2026, at 1:50 pm| Dubai | Edited:Tuesday, 2 June 2026, at 1:57 pm

അബുദാബി: പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി രണ്ട് കീടനാശിനി ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ച് വിളിച്ച് യുഎഇ. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് ഉൽപ്പന്നങ്ങൾ തിരിച്ച് വിളിച്ച് കൊണ്ട് ഉത്തരവിറക്കിയത്.ഉപയോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെയും വിപണിയിലെ ഉൽപന്നങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നടപടി.

ALSO READ: പ്രവാസി കുടുംബങ്ങൾ ജാഗ്രതൈ; കുട്ടികളുടെ കളിപ്പാട്ടത്തിൽ മാരക വിഷാംശം, ഉടൻ മാറ്റുക

ഈ ഗ്ലാസുകൾ ഉപയോഗിക്കരുത്; കാത്തിരിക്കുന്നത് വൻ ആരോഗ്യ പ്രശ്നങ്ങൾ; മുന്നറിയിപ്പുമായി യുഎഇ

തിരിച്ച് വിളിച്ച ഉൽപ്പന്നങ്ങൾ

UAE Insect Product Recall
ഗുഡ്ബൈ ഓൾ ഇൻസെക്റ്റ്സ് മാക്സ് കിൽസ് ഇൻ വൺ സ്പ്രേ & ഗുഡ്ബൈ ഓൾ ഇൻസെക്റ്റ്സ് സ്പ്രേ (UAE Insect Product Recall)
  • ഗുഡ്ബൈ ഓൾ ഇൻസെക്റ്റ്സ് മാക്സ് കിൽസ് ഇൻ വൺ സ്പ്രേ
  • ഗുഡ്ബൈ ഓൾ ഇൻസെക്റ്റ്സ് സ്പ്രേ

സിത്ര എന്ന കമ്പനിയാണ് ഈ രണ്ട് ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത്. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിൽ റജിസ്റ്റർ ചെയ്യാതെ നിയമലംഘനം നടത്തിയാണ് ഇവ വിപണിയിലെത്തിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

എന്ത് കൊണ്ട് തിരിച്ച് വിളിച്ചു?

UAE Insect Product Recall
എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ ഔദ്യോഗിക പ്രസ്താവന (UAE Insect Product Recall)

രണ്ട് ഉൽപന്നങ്ങളിലും ഒന്നിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ‘ഡി-ട്രാൻസ് അല്ലെത്രിൻ’ എന്ന നിരോധിത ഘടകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് അധികൃതരെ അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചത്. ഉപയോക്താക്കൾക്കുണ്ടാകാൻ ഇടയുള്ള ആരോഗ്യപരമായ സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഇത് ഉടനടി വിപണിയിൽ നിന്ന് മാറ്റാൻ നിർദേശിക്കുകയായിരുന്നു. രാജ്യത്തെ വിവിധ ഏജൻസികളുമായി സഹകരിച്ച് വിപണിയിൽ നിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഈ ഉൽപന്നങ്ങൾ പൂർണമായി നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു.

വാങ്ങിയവർ എന്ത് ചെയ്യും?

UAE Insect Product Recall
UAE Insect Product Recall

ഈ കീടനാശിനികൾ വാങ്ങിയവർ അവ ഉപയോഗിക്കുന്നത് ഉടനടി നിർത്തണമെന്നും ഇവയുടെ വാങ്ങലോ വിൽപനയോ വിതരണമോ നടത്തരുതെന്നും പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ഓർമിപ്പിച്ചു.

കൂടാതെ, ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ പാർശ്വഫലങ്ങളോ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴിയോ കസ്റ്റമർ കെയർ നമ്പറിലോ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ഗൾഫിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ: യുഎഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ നിയമങ്ങളും ഹെൽപ്‌ലൈനുകളും അറിയാം

യുഎഇ ദിർഹം ഇനി ഡിജിറ്റൽ ലോകത്തും; കറൻസി ചിഹ്നം കീബോർഡുകളിലും സ്മാർട്ട്ഫോണുകളിലും എത്തുന്നു

Summary: The Emirates Drug Establishment has ordered a UAE insect product recall for two sprays manufactured by Citra due to the presence of a banned, harmful chemical named ‘d-trans allethrin’. Authorities found that these products were sold without proper registration, and consumers are strictly warned to stop using them immediately.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments