HomeGULFOMAN'കടൽ മൈന്‍' സാന്നിധ്യം?: ഒമാനിൽ കർശന ജാഗ്രതാ നിർദേശം, പ്രവാസികൾ ശ്രദ്ധിക്കുക

‘കടൽ മൈന്‍’ സാന്നിധ്യം?: ഒമാനിൽ കർശന ജാഗ്രതാ നിർദേശം, പ്രവാസികൾ ശ്രദ്ധിക്കുക

Author

Date

Category

Published: Sunday, 31 May 2026, at 2:19 pm| Dubai| Edited: Sunday, 31 May 2026, at 2:23 pm

മസ്‌കത്ത്: ഹോര്‍മുസ് കടലിടുക്കിൽ ‘കടൽ മൈന്‍’ സാനിധ്യസംശയം ഉണ്ടായതിനാൽ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് അധികൃതർ (Strait of Hormuz Sea Mine). ഹോര്‍മുസ് കടലിടുക്കിലെ ഒമാന്‍ ജലാര്‍ത്തിയിലാണ് സംശയാസ്പദമായ സീ മൈന്‍ എന്ന് സംശയിക്കുന്നു വസ്തു കണ്ടെത്തിയത്. തുടർന്നാണ് അധികൃതർ ജാഗ്രത നിർദേശം നൽകിയത്.

കപ്പലുകള്‍, മത്സ്യത്തൊഴിലാളികള്‍, നാവികര്‍ എന്നിവരോട് ജാഗ്രത പാലിക്കാനും സംശയാസ്പദമായ വസ്തുക്കള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികൃതര്‍ ആവശ്യപ്പെട്ടു. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തുടര്‍ നിർദേശങ്ങള്‍ ലഭിക്കുന്നത് വരെ സമുദ്രയാത്രക്കാര്‍ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിലവിൽ ഒമാൻ നാവികസേനയും കോസ്റ്റ് ഗാർഡും ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ALSO READ: ​ഇറാനുമായി നല്ലൊരു കരാറിന് അരികെ; സമാധാന ചർച്ചകളിൽ പുതിയ നീക്കങ്ങളുമായി ട്രമ്പ്

എണ്ണവിലയിലെ അനിശ്ചിതത്വം: ഗൾഫ് പ്രതിസന്ധി ആഗോള വിപണിയെ ബാധിക്കുന്നത് എങ്ങനെ?

നാവിക മൈന്‍

Strait of Hormuz Sea Mine
Strait of Hormuz Sea Mine ( Representative image)

ഹോര്‍മുസ് കടലിടുക്കിലെ ഇന്‍ഷോര്‍ ട്രാഫിക് സോണിന് പടിഞ്ഞാറ് ഭാഗത്തായി ഒമാന്‍ ജലാര്‍ത്തിയില്‍ ഒഴുകിനടക്കുന്ന നിലയിലാണ് നാവിക മൈന്‍ എന്ന് സംശയിക്കുന്ന ഒരു വസ്തു കണ്ടെത്തിയത്. നിശ്ചിത തീരദേശ ഗതാഗത മേഖലയ്ക്ക് പടിഞ്ഞാറായാണ് ഈ വസ്തു കണ്ടെത്തിയതെന്ന് കേന്ദ്രം സ്ഥിരീകരിച്ചുച്ചിട്ടുണ്ട്.

കടലിൽ ഒഴുകിനടക്കുന്ന ഇത്തരം മൈനുകൾ വലിയ ചരക്കുകപ്പലുകൾക്കും ഓയിൽ ടാങ്കറുകൾക്കും വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് മുൻപും ഈ മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ അന്താരാഷ്ട്ര കപ്പൽ കമ്പനികൾ വലിയ ആശങ്കയോടെയാണ് ഒമാൻ തീരത്തെ ഈ പുതിയ നീക്കത്തെ വീക്ഷിക്കുന്നത്.

സുരക്ഷാ ആശങ്കകൾ

Strait of Hormuz Sea Mine
Strait of Hormuz Sea Mine

ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ ഇരുപത് ശതമാനത്തിലധികം (ഏകദേശം 2 കോടി ബാരലിലധികം എണ്ണ) കടന്നുപോകുന്ന പാതയായ ഹോര്‍മുസ് കടലിടുക്കിലും പരിസരങ്ങളിലും സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്കിൽ കപ്പലുകൾ കടന്ന് പോകുന്നതിന് കർശന നിയന്ത്രണമുണ്ട്.

ബദ്ധവൈരികളായ അമേരിക്കയോടും അവർക്ക് അനുഭാവം പുലർത്തുന്ന രാജ്യങ്ങളുടെയും ഒരൊറ്റ കപ്പലുകൾ പോലും കടത്തി വിടില്ലെന്നും കപ്പലുകൾ തീരം വിടണമെന്നും അല്ലാത്ത പക്ഷം ആക്രമണം ഉണ്ടാവുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നാവിക മൈന്‍ എന്ന് സംശയിക്കുന്ന വസ്തു ഒമാൻ തീരത്ത് കാണപ്പെട്ടതും ഒമാൻ ജാഗ്രത നിർദേശം നൽകിയതും.

ALSO READ: ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം: കടുത്ത ഇറാൻ യുദ്ധത്തിന് ഇതാ ഒരു വലിയ അന്ത്യം

വൻ തിരിച്ചടി; ഇറാൻ-ഖത്തർ സംഘർഷം ഗൾഫ് സാമ്പത്തിക മേഖലയെ തളർത്തുന്നു | Iran-Qatar Energy Crisis

Summary: Oman’s Maritime Security Centre has issued an urgent alert after a suspected floating sea mine was spotted west of the inshore traffic zone in the Strait of Hormuz. In response, Oman’s navy and coast guard have intensified surveillance in this critical global oil trade route.

CONTENT: Strait of Hormuz Sea Mine

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments