HomeGULFU A Eയുഎഇ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരം: പ്രവാസികൾക്ക് ഇനി എളുപ്പത്തിൽ ജോലി മാറാം

യുഎഇ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരം: പ്രവാസികൾക്ക് ഇനി എളുപ്പത്തിൽ ജോലി മാറാം

Author

Date

Category

Published: Tuesday, 5 May 2026, at 10:34 pm| Dubai | Edited: Tuesday, 5 May 2026, at 11:34 pm

യുഎഇയിലെ തൊഴിൽ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് 2026 സാക്ഷ്യം വഹിക്കുന്നത് (UAE Labor Law 2026). പ്രവാസികൾക്ക് ഒരു ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേക്ക് മാറുന്നത് കൂടുതൽ ലളിതമാക്കുന്ന പുതിയ നിയമങ്ങൾ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപ്പിലാക്കി കഴിഞ്ഞിരിക്കുകയാണ്. നിലവിലെ തൊഴിലുടമയുടെ അനുവാദം അഥവാ എൻഒസി ഇല്ലാതെ തന്നെ പുതിയ ജോലിയിൽ പ്രവേശിക്കാമെന്നതാണ് ഈ പരിഷ്കാരത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം. എന്താണ് പുതിയ പരിഷ്‌കാരം എന്ന് പരിശോധിക്കാം..

ALSO READ: ദുബായിൽ ജോലി ലഭിക്കാനുള്ള പ്രായപരിധി എത്ര?: പുതിയ നിയമങ്ങൾ അറിയാം

യുഎഇയിൽ നിങ്ങൾക്ക് യാത്രാ വിലക്കുണ്ടോ?: ഓൺലൈനായി എങ്ങനെ പരിശോധിക്കാം? ട്രാവെൽ ബാൻ ഇങ്ങനെ ഒഴിവാക്കാം

ദുബായിലെ ഏറ്റവും വലിയ ഗതാഗത പദ്ധതി: 3400 കോടി ദിർഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

ജോലി മാറാൻ ഇനി എൻഒസി വേണ്ട (UAE Job Change Rules 2026)

UAE Labor Law 2026
UAE Labor Law 2026

മുമ്പ് ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് മുമ്പത്തെ തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം കരാർ അവസാനിച്ചാലോ, ഉടമയും തൊഴിലാളിയും പരസ്പര ധാരണയോടെ ജോലി വിടാൻ സമ്മതം അറിയിച്ചാലോ എൻഒസി ഇല്ലാതെ തന്നെ പുതിയ വർക്ക് പെർമിറ്റ് ലഭിക്കും. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഒരേ സ്ഥാപനത്തിൽ ജോലി പൂർത്തിയാക്കിയവർക്ക് ഈ ആനുകൂല്യം കൂടുതൽ വേഗത്തിൽ പ്രയോജനപ്പെടുത്താനാവും. തൊഴിൽ രംഗത്ത് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കാരം.

പ്രൊബേഷൻ കാലയളവിലെ നിയമങ്ങൾ

UAE Labor Law 2026
UAE Labor Law 2026

പുതിയ നിയമപ്രകാരം, ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ആറ് മാസത്തിനുള്ളിൽ അതായത് പ്രൊബേഷൻ പീരീഡിൽ തന്നെ മികച്ച മറ്റൊരു ജോലി ലഭിക്കുകയാണെങ്കിൽ അത് സ്വീകരിക്കാം. എന്നാൽ ഇക്കാര്യം ഒരു മാസം മുൻപ് നിലവിലെ തൊഴിലുടമയെ രേഖാമൂലം അറിയിക്കണം. അഥവാ നോട്ടീസ് നൽകി അറിയിക്കാൻ കഴിഞ്ഞില്ല എങ്കിൽ ആ കാലയളവിലെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകി പുതിയ ജോലിയിൽ പ്രവേശിക്കാവുന്നതാണ്. എന്നാൽ നിങ്ങൾ രാജ്യം വിടാനാണ് ആഗ്രഹിക്കുന്നതെങ്കിൽ പതിനാല് ദിവസം മുൻപ് അറിയിച്ചാൽ മതിയാകും.

രണ്ട് ജോലി ഒരേസമയം ചെയ്യാം

പ്രവാസികൾക്ക് തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പാർട്ട് ടൈം വർക്ക് പെർമിറ്റ് നിയമമാണ് ഈ പരിഷ്കാരത്തിലെ മറ്റൊരു പ്രധാന കാര്യം. ഒരു കമ്പനിയിൽ ഫുൾ ടൈം ജോലി ചെയ്യുമ്പോൾ തന്നെ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ മറ്റൊരു സ്ഥാപനത്തിൽ പാർട്ട് ടൈം ആയി ജോലി ചെയ്യാൻ സാധിക്കും. ഇതിനായി സെക്കൻഡറി വർക്ക് പെർമിറ്റ് എന്ന രേഖ സ്വന്തമാക്കണം. കൂടുതൽ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഈ നിയമം വലിയൊരു മുതൽ കൂട്ടാണ്.

വിസിറ്റിംഗ് വിസക്കാർക്ക് ആശ്വാസം

യുഎഇയിൽ വിസിറ്റിംഗ് വിസയിലോ തൊഴിൽ അന്വേഷണ വിസയിലോ എത്തുന്നവർക്ക് ജോലി ലഭിച്ചാൽ ഇനി മുതൽ വിസ മാറ്റുന്നതിനായി രാജ്യം വിടേണ്ട ആവശ്യമില്ല. മുൻപ് അയൽരാജ്യങ്ങളിലേക്ക് പോയി വിസ മാറ്റേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ ഇളവുകൾ പ്രകാരം യുഎഇയിൽ ഇരുന്നുതന്നെ ആവശ്യമായ ഫീസ് അടച്ച് സന്ദർശക വിസയെ തൊഴിൽ വിസയാക്കി മാറ്റാൻ സാധിക്കും.

എഐയിലൂടെ വർക്ക് പെർമിറ്റ് (UAE Work Permit AI System)

UAE Labor Law 2026
UAE Labor Law 2026

തൊഴിൽ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ കൃത്രിമ ബുദ്ധി അഥവാ എഐ അടിസ്ഥാനമാക്കിയുള്ള പുതിയ സ്ക്രീനിംഗ് സംവിധാനവും 2026 മേയ് മുതൽ നിലവിൽ വരുന്നുണ്ട്. അതായത് നിങ്ങളുടെ അപേക്ഷകൾ ഇനി എഐ നിരീക്ഷിക്കുമെന്ന് സാരം.അപേക്ഷകരുടെ യോഗ്യതയും കഴിവും യുഎഇയിലെ തൊഴിൽ സാഹചര്യത്തിന് അനുയോജ്യമാണോ എന്ന് ഈ സംവിധാനം മിനിറ്റുകൾക്കുള്ളിൽ പരിശോധിക്കും. അപേക്ഷാ നടപടികൾ സുതാര്യമാക്കാനും അർഹരായവർക്ക് വേഗത്തിൽ വർക്ക് പെർമിറ്റ് ലഭ്യമാക്കാനുമാണ് ഈ പരിഷ്‌കാരം. ഇത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

  • തൊഴിൽ നടപടികളിലെ കാലതാമസം ഒഴിവാക്കാം.
  • യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
  • തട്ടിപ്പുകളും വ്യാജ രേഖകളും തിരിച്ചറിയാൻ സാധിക്കും.
  • കമ്പനികൾക്ക് അനുയോജ്യരായ ജീവനക്കാരെ വേഗത്തിൽ കണ്ടെത്താം.
  • തൊഴിൽ കരാറുകൾ ശ്രദ്ധിക്കുക

നിലവിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാരും നിശ്ചിത കാലയളവിലേക്കുള്ള കരാറുകളിലാണ് പ്രവർത്തിക്കുന്നത്. സാധാരണയായി മൂന്ന് വർഷമാണ് കാലാവധിയെങ്കിലും സ്ഥാപനവും തൊഴിലാളിയും തമ്മിലുള്ള ധാരണ പ്രകാരം ഇതിൽ മാറ്റം വരുത്താം. കരാർ അവസാനിച്ചാലുടൻ പുതിയ നിയമത്തിന്റെ ആനുകൂല്യത്തിലൂടെ തൊഴിൽ മാറാൻ സാധിക്കും. എന്നാൽ കരാർ കാലാവധി നിലനിൽക്കുമ്പോൾ ജോലി ഉപേക്ഷിക്കുകയാണെങ്കിൽ കരാറിലെ നിബന്ധനകൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം.

അൺഎംപ്ലോയ്‌മെന്റ് ഇൻഷുറൻസ്

ജോലി മാറുന്ന സമയത്തും പ്രവാസികൾ തങ്ങളുടെ തൊഴിൽ ഇൻഷുറൻസ് അപ്‌ഡേറ്റ് ചെയ്യാൻ മറക്കരുത്. എല്ലാ ജീവനക്കാരും ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കണം. ജോലി മാറുമ്പോൾ പുതിയ കമ്പനിയുടെ വിവരങ്ങൾ ഇൻഷുറൻസ് പോർട്ടലിൽ രേഖപ്പെടുത്തണം. ഇത് ഭാവിയിൽ അപ്രതീക്ഷിതമായി ജോലി നഷ്ടമായാൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.

നിയമലംഘനങ്ങൾ ഒഴിവാക്കാം

തൊഴിൽ നിയമങ്ങൾ സുതാര്യമാക്കിയിട്ടുണ്ടെങ്കിലും നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് കനത്ത പിഴയ്ക്കും നാടുകടത്തലിനും കാരണമാകുമെന്ന് ഓർക്കുക. വർക്ക് പെർമിറ്റ് നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് ജോലിയിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്. അതുപോലെ തന്നെ നോട്ടീസ് കാലാവധി പൂർത്തിയാക്കാതെയും കരാർ ലംഘിച്ചും ജോലി ഉപേക്ഷിക്കുന്നത് ലേബർ ബാൻ വരെ ലഭിക്കാൻ കാരണമായേക്കാം. അതിനാൽ നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രം പുതിയ മാറ്റങ്ങൾ പ്രയോജനപ്പെടുത്തുക.

ALSO READ: വിസ കഴിഞ്ഞും യുഎഇയിൽ എത്ര മാസം പിഴയില്ലാതെ തുടരാം? ഗ്രേസ് പീരിയഡ് ഓൺലൈനായി പരിശോധിക്കാനുള്ള എളുപ്പപണികൾ ഇതാ…

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ യുഎഇയുടെ പുതിയ ദേശീയ പദ്ധതി; ഗുണം പ്രവാസികൾക്കും

കുറഞ്ഞ ചിലവിൽ ഇനി സാധനങ്ങൾ വാങ്ങാം; ഉപഭോക്താക്കൾക്കായി പുതിയ പദ്ധതിയുമായി യുഎഇ

യുഎഇയെ ബന്ധിപ്പിക്കാൻ ഇത്തിഹാദ് റെയിൽ വരുന്നു; ആദ്യഘട്ടത്തിൽ 11 പ്രധാന സ്റ്റേഷനുകൾ

English Summary: The UAE has introduced significant labor law reforms in 2026, making it easier for expats to change jobs without an NOC. These updates, along with the new AI driven work permit system starting May 2026, aim to enhance labor market flexibility, transparency, and efficiency for skilled professionals.

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments