Published: Tuesday, 5 May 2026, at 5:48 pm| Dubai | Edited: Tuesday, 5 May 2026, at 6:48 pm
കൊൽക്കത്ത: ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ കാവി വസന്തം സൃഷ്ടിക്കപ്പെട്ടത് (West Bengal Election Result 2026). ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോൾ സ്വാതന്ത്ര്യാനന്തര ബംഗാൾ ചരിത്രത്തിൽ ആദ്യമായാണ് ഭാരതീയ ജനതാ പാർട്ടി അധികാരത്തിന്റെ കസേരയിലേക്കെത്തിയത്.
ആകെയുള്ള 294 സീറ്റുകളിൽ 200 എണ്ണവും തൂത്തുവാരിയ ബിജെപി, ഒന്നരപ്പതിറ്റാണ്ട് നീണ്ട മമത ബാനർജിയുടെ ഭരണത്തിന് അന്ത്യം കുറിക്കുകയായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെ പോലും അപ്രസക്തമാക്കിയാണ് ബിജെപി ഈ ആധികാരിക വിജയം നേടിയത്. തൃണമൂൽ കോൺഗ്രസ് 90-ൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, ഇടതുപക്ഷത്തിന് സഭയിൽ സാന്നിധ്യമറിയിക്കാനായി എന്നത് ശ്രദ്ധേയമാണ്. 34 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന സിപിഎമ്മിന് ഒരു സ്ഥാനാർഥിയെ മാത്രമാണ് വിജയിപ്പിക്കനായത്. ഡോംകലിന് മൊസ്തഫിജുർ റഹ്മാനാണ് ബംഗാളിൽ ചെങ്കൊടി പാറിപ്പിച്ചത്.
ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. ടിഎംസി ഓഫീസുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമല്ല, തിരഞ്ഞടുപ്പിന് മുമ്പേ ബംഗാൾ രാഷ്ട്രീയം കലുഷിതമായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് എസ്ഐആർ പ്രക്രിയയിലൂടെ പുറത്തായത് 90 ലക്ഷത്തോളം പേരാണ്. എസ്ഐആറിൽ അന്യായമായി തൃണമൂൽ വോട്ടുകൾ വെട്ടുന്നുവെന്ന് കാണിച്ച് സംസ്ഥാനത്തുടനീളം മമത ബാനർജി നേരിട്ട് പ്രചാരണം നയിച്ചിരുന്നു. വോട്ടെടുപ്പിന് മുമ്പേ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി വാദിക്കുന്ന മമതയെയും രാജ്യം കണ്ടു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലും നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. വോട്ടുകള്‍ ബി.ജെ.പി കൊള്ളയടിച്ചെന്നാരോപിച്ച മമത ബാനര്‍ജി രോഷാകുലയായി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പാഞ്ഞെത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ കൗണ്ടിങ് ഏജന്റുമാരെ പുറത്താക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ മമത ഉന്നയിച്ചിരുന്നുച.. ബി.ജെ.പി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയും കൗണ്ടിങ് സെന്ററില്‍ ഉണ്ടായിരുന്നു. നാടകീയ രംഗങ്ങള്‍ക്കാണ് ഇവിടം സാക്ഷിയായത്.
വോട്ടർ പട്ടികയിലെ അട്ടിമറിയും തൃണമൂലിന്റെ ആരോപണങ്ങളും
ബിജെപിയുടെ വിജയത്തിന് പിന്നിൽ വോട്ടിംഗ് അട്ടിമറിയാണെന്ന ഗൗരവതരമായ ആരോപണമാണ് മമത ബാനർജി ഉയർത്തുന്നത്. വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷത്തോളം പേരെ പുറത്താക്കിയ നടപടി തിരിച്ചടിയായെന്ന് തൃണമൂൽ കരുതുന്നു. ഇതിൽ 60 ലക്ഷം പേരെ മരിച്ചവരായി കണക്കാക്കിയാണ് ഒഴിവാക്കിയത്. പുറത്തായവരിൽ 65 ശതമാനവും മുസ്ലിം വിഭാഗക്കാരാണ് എന്നതും മതുവ സമുദായത്തിൽപ്പെട്ട ദളിതരും സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു എന്നതും വിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. മണ്ഡലങ്ങളുടെ സ്വഭാവമനുസരിച്ച് തന്ത്രപരമായ നീക്കത്തിലൂടെ വോട്ട് ബാങ്കുകളെ തകർക്കാനാണ് കേന്ദ്ര സർക്കാർ എസ്.ഐആറിലൂടെ ശ്രമിച്ചതെന്ന് മമത ആരോപിക്കുന്നു. പോസ്റ്റൽ വോട്ടുകളിൽ ഒപ്പത്തിനൊപ്പമായിരുന്ന പോരാട്ടം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തുറന്നതോടെ ബിജെപിക്ക് അനുകൂലമായി മാറുകയായിരുന്നു. ഇതും ആരോപണങ്ങൾക്ക് കാരണമായി. ഇലക്ട്രോണിക് വോട്ടിങ് മിഷനെ പറ്റിയുള്ള ആരോപണങ്ങൾ തന്നെയാണ് ഇതിന് പിന്നിലും.
ALSO READ: അടുത്ത ക്യാപ്റ്റനാര്: വിഡിയോ, കെസിയോ, ആർസിയോ അതോ…?, കൂടുതൽ പിൻതുണ ആർക്ക്? അറിയാം സാദ്ധ്യതകൾ
മുദ്രാവാക്യങ്ങളുടെ പോരാട്ടവും വോട്ട് ഏകീകരണവും

ബംഗാളിൽ ഇത്തവണ നടന്നത് രണ്ട് മുദ്രാവാക്യങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു. ബിജെപി ‘ജയ് ശ്രീറാം’ വിളികളുമായി മുന്നേറിയപ്പോൾ മമത ‘ജയ് ബംഗ്ല’ വിളികളിലൂടെ ബംഗാളി വികാരം ഉയർത്തിപ്പിടിച്ചു. എന്നാൽ നഗരമേഖലകളിൽ ബിജെപിക്കുണ്ടായിരുന്ന സ്വാധീനം ഇത്തവണ ഗ്രാമീണ മേഖലകളിലേക്കും പടർന്നു. ഗ്രാമീണ വോട്ടുകളിൽ ഹിന്ദു വോട്ടുകൾ വലിയ തോതിൽ ഏകീകരിക്കപ്പെട്ടത് മമത സർക്കാരിന്റെ പതനത്തിന് ആക്കം കൂട്ടി.
മമതയുടെ ഏറ്റവും വലിയ കരുത്തായിരുന്ന സ്ത്രീ വോട്ടർമാരെ അവരിൽ നിന്ന് അകറ്റാൻ ബിജെപിക്ക് കഴിഞ്ഞു. ഇതിനായി ആർ.ജി. കർ മെഡിക്കൽ കോളജിലെ അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയെയും സന്ദേശ്ഖലി സമരത്തിലെ ഇരകളെയും ബിജെപി സ്ഥാനാർത്ഥികളാക്കി. സ്ത്രീ സുരക്ഷ ഒരു പ്രധാന ചർച്ചാവിഷയമാക്കിയുള്ള ഈ നീക്കം വലിയ വിജയമാണ് ബിജെപിക്ക് നൽകിയത്.
ബംഗാൾ ഇനി ഡൽഹിക്ക് സമാനമാകുമോ?

ബംഗാൾ ബിജെപി ഭരണത്തിലേക്ക് മാറുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ബംഗാൾ മറ്റൊരു ഡെൽഹിയാവുമോ എന്നതാണ്. ഡൽഹിയിൽ ആം ആദ്മിയെയും അരവിന്ദ് കെജ്രിവാളിനെയും ബിജെപി താഴെയിറക്കുന്നതിന് മുമ്പേ ഒട്ടനേകം രാഷ്ട്രീയ വിവാദങ്ങൾ ഡൽഹിയിൽ പുകഞ്ഞിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെജ്‌റിവാളിനെയും മറ്റു ആം ആദ്മി പാർട്ടി നേതാക്കളെയുടെയും അറസ്റ്റ് കൃത്യമായ രാഷ്ട്രീയ നാടകമായിരുന്നു എന്ന ആരോപണം അന്ന് മുതലേ ശക്തമായിരുന്നു.ബംഗാളിൽ എസ്ഐആറിലൂടെ ടിഎംസിയെ തുടക്കത്തിലേ പൂട്ടിയ ബിജെപി, ഇനി മമ്തയെയും പൂട്ടുമോ എന്നതാണ് കണ്ടറിയേണ്ടത്.
ബിജെപിയുടെ ദേശീയ ശക്തിയും പ്രതിപക്ഷത്തിന്റെ ഭാവിയും

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ ഏറ്റവും ശക്തമായി എതിർത്തിരുന്ന നേതാവാണ് മമത ബാനർജി. മമതയെ അവരുടെ തട്ടകത്തിൽ തന്നെ തോൽപ്പിച്ചതിലൂടെ ദേശീയ തലത്തിൽ ബിജെപിയുടെ ആത്മവിശ്വാസം വാനോളമുയരും. മമ്തയുടെ വെല്ലുവിളികൾ ഇനി ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കുണ്ടാവില്ല എന്നത് അവർക്കൊരു ആശ്വാസമാണ്.
ബിജെപിയുടെയും സംഘ്പരിവാറിന്റെയും ദീർഘകാല ലക്ഷ്യങ്ങളിലൊന്ന് കൂടിയാണ് ബംഗാൾ വിജയത്തോടെ സഫലമാകുന്നത്. ബിജെപി ഏറെക്കാലമായി പയറ്റുന്ന ധ്രുവീകരണ രാഷ്ട്രീയം ഇക്കുറി മമതയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു എന്ന് ഉറപ്പിച്ച് പറയാനാവും.
ALSO READ: കേരളാ കോൺഗ്രസ് (എം) അസ്തമയത്തിലേക്കോ?: സമ്പൂർണ തകർച്ചയും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയും
ഉരുക്കുകോട്ടയിൽ വിള്ളൽ; അപ്രതീക്ഷിത സ്ഥാനാർത്ഥിയിലൂടെ ചരിത്രം തിരുത്തി യുഡിഎഫ്
English Summary: The West Bengal Election Result 2026 has rewritten history as the BJP secured a landslide victory with 200 seats. Ending Mamata Banerjee‘s 15-year rule, the saffron wave swept through rural Bengal. The outcome signals a major shift in national politics and raises questions about the future of the TMC.
CONTENT: West Bengal Election Result 2026


പഴയതോ പുതിയതോ എന്തോ കൊടുക്കൽ വാങ്ങൽ നടത്തിയത് കൊണ്ട് പിണറായിക്കീ അവസ്ഥ വന്നില്ല, അല്ലെങ്കിൽ അവന്മാർ സ്റ്റാലിനെയും ദീദിയെയും പോലെ പിണറായിയേയും പൊട്ടിച്ചു തൂരെ കളഞ്ഞേനെ
യാതൊരു ഭരണ വിരുദ്ധതയും കാര്യമായിട്ട് പറയാനില്ലാത്ത മൂന്നു സംസ്ഥാനങ്ങളിൽ നടന്ന സംഭവ വികാസങ്ങൾ കൊണ്ട് നമ്മുക്ക് എലെക്ഷൻ കോംമിഷിണിലും മറ്റേ യന്ത്രത്തിലും ഉള്ള വിശ്വാസം ഒട്ടും നഷ്ടപ്പെട്ടില്ല 😀💪🔥