HomeKeralaഏപ്രിൽ 28 ന് കേരളത്തിൽ ഹർത്താൽ; ഇത് നീതിക്കായുള്ള പോരാട്ടം

ഏപ്രിൽ 28 ന് കേരളത്തിൽ ഹർത്താൽ; ഇത് നീതിക്കായുള്ള പോരാട്ടം

Author

Date

Category

Published: Saturday, 25 April 2026, at 3:55 pm |Dubai | Edited: Saturday, 25 April 2026 at 4:55 pm

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു (Kerala Hartal April 28). ഈ മാസം 28ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളും സംയുക്തമായാണ് ഹർത്താൽ നടത്തുന്നത്. നിതിൻ രാജിന്റെ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കുക, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്നത്.

ALSO READ: ജനന-മരണ സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ ഇനി എളുപ്പം തിരുത്താം; പുതിയ രീതി ഇപ്രകാരം

കുവൈറ്റ് എയർവേയ്‌സ് സർവീസുകൾ പുനരാരംഭിക്കുന്നു: കേരളത്തിലേക്ക് എത്ര സർവീസുകൾ? അറിയാം…

ഹർത്താൽ പ്രഖ്യാപനവും പ്രധാന ആവശ്യങ്ങളും

Kerala Hartal April 28
നിതിൻ രാജ് (Kerala Hartal April 28)

രോഹിത് വെമുല നിയമം സംസ്ഥാനത്ത് നടപ്പാക്കുക എന്നതാണ് ആക്ഷൻ കൗൺസിലിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു.

അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ക്യാംപസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവേചനവും പീഡനങ്ങളും അവസാനിപ്പിക്കാനുള്ള പ്രതിരോധം എന്ന നിലയിലാണ് ഈ ഹർത്താലിനെ ആക്ഷൻ കൗൺസിൽ കാണുന്നത്. കേരളത്തിൽ ഇനിയൊരു വിദ്യാർത്ഥിക്കും ഇത്തരം ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ പൊതുസമൂഹം ഒന്നിച്ച് നിൽക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം

Kerala Hartal April 28
Kerala Hartal April 28

കേസ് അട്ടിമറിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ബോധപൂർവമായ നീക്കം നടക്കുന്നുണ്ടെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. കോളജ് പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകരെ പ്രതി ചേർക്കാനോ കൃത്യമായി ചോദ്യം ചെയ്യാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. കോളജ് മാനേജ്‌മെന്റിനെയും ബന്ധപ്പെട്ട അധ്യാപകരെയും സംരക്ഷിക്കാൻ മരണം കേവലം സാമ്പത്തിക ബാധ്യത മൂലമുള്ള ആത്മഹത്യയാക്കി മാറ്റാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് സണ്ണി എം കപിക്കാട് ഉൾപ്പെടെയുള്ള ഭാരവാഹികൾ പറഞ്ഞു. പൊലീസിന്റെ ഇത്തരം ഒത്തുകളികളെ ജനകീയ പ്രതിരോധത്തിലൂടെ നേരിടുമെന്നും അവർ വ്യക്തമാക്കി.

കുടുംബത്തിന്റെ അതൃപ്തിയും ആത്മഹത്യയല്ലെന്ന നിലപാടും

Kerala Hartal April 28
നിതിൻ്റെ സഹോദരി (Kerala Hartal April 28)

മകന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ നിതിൻ രാജിന്റെ പിതാവ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൃത്യമായ മൊഴികൾ നൽകിയിട്ടും കുറ്റവാളികൾ പുറത്തിറങ്ങുന്നത് നീതി നിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു. ലജ്ജാകരമായ ഈ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

മകന്റേത് ഒരിക്കലും ഒരു ആത്മഹത്യയല്ലെന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു. സംഭവസ്ഥലം നേരിട്ട് കണ്ടതിൽ നിന്ന് പല ദുരൂഹതകളും വ്യക്തമാണ്. അത്രയും ഉയരത്തിൽ നിന്ന് താഴേക്ക് വീണാൽ ഉണ്ടാകേണ്ട പരിക്കുകളൊന്നും നിതിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. തുടക്കം മുതൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംഗീത നമ്പ്യാർ ഉൾപ്പെടെയുള്ള അധ്യാപകർക്ക് ജാമ്യം അനുവദിച്ചതിൽ കുടുംബം വലിയ രീതിയിലുള്ള പ്രതിഷേധത്തിലാണ്.

ആക്ഷൻ കൗൺസിൽ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ

  • കുറ്റക്കാരായ അധ്യാപകരെയും കോളജ് അധികൃതരെയും ഉടൻ അറസ്റ്റ് ചെയ്യുക.
  • സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക.
  • നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപയുടെ ധനസഹായം നൽകുക.
  • അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ പ്രവർത്തനം നിർത്തലാക്കുക.
  • ദലിത് ആദിവാസി വിദ്യാർത്ഥികൾക്ക് ക്യാംപസുകളിൽ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുക.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ കെ.കെ സുരേഷ്, ജനറൽ കൺവീനർ സണ്ണി എം കപിക്കാട്, ട്രഷറർ ജെയ്സ് പാണ്ടനാട് എന്നിവർ പങ്കെടുത്തു. നിതിൻ രാജിന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അവർ അറിയിച്ചു.

ALSO READ: 40 കിലോ വരെ ലഗേജ് പരിധി: വമ്പൻ ഇളവുകളുമായി ഒമാന്‍ എയര്‍; പ്രവാസികൾക്ക് ഇരട്ടി സന്തോഷം

സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു: മരണം ദുബായിലേക്ക് മടങ്ങാനായിരിക്കെ…

English Summary: A statewide Kerala Hartal on April 28 has been announced by the action council demanding justice in the Nithin Raj death case. Protesters seek the arrest of college authorities and compensation, alleging that the police are trying to sabotage the investigation into the student’s mysterious death.

CONTENT: Kerala Hartal April 28

LEAVE A REPLY

Please enter your comment!
Please enter your name here

Trending

Recent comments