Published:Monday, 20 April 2026, at 9:17 pm| Dubai |Edited: Monday, 20 April 2026, at 10:17 pm
ന്യൂയോർക്ക്; അന്താരാഷ്ട്ര തലത്തിൽ യുദ്ധങ്ങളും സംഘർഷങ്ങളും ചർച്ചയാകുന്നതിനിടയിൽ അമേരിക്കയിൽ നിന്നും മനസ്സാക്ഷിയെ നടുക്കുന്ന മറ്റൊരു വാർത്ത പുറത്തുവരുകയാണ്. അമേരിക്കയിലെ ലൂസിയാനയിലെ ശ്രീവ്‌പോർട്ടിൽ നടന്ന ദാരുണമായ വെടിവെയ്പ്പിൽ എട്ട് കുട്ടികളാണ് കൊല്ലപ്പെട്ടത് (Louisiana mass shooting). കൊല്ലപ്പെട്ടവരിൽ ഏഴുപേരും അക്രമിയുടെ സ്വന്തം മക്കളാണെന്നത് സംഭവത്തിന്റെ ആഘാതം ഇരട്ടിയാക്കുന്നു. കുടുംബവഴക്കിനെത്തുടർന്ന് ഉണ്ടായ പ്രകോപനമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് എത്ര സ്വർണ്ണം കൊണ്ടുപോകാം? പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടി ഇതാ…
രണ്ട് വീടുകളിലായി നടന്ന അക്രമം

ശ്രീവ്‌പോർട്ടിലെ രണ്ട് വ്യത്യസ്ത വീടുകളിലായാണ് പ്രതി ആസൂത്രിതമായി ആക്രമണം നടത്തിയത്. ആദ്യ വീട്ടിൽ വെടിവെയ്പ്പ് ആരംഭിച്ച അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയുണ്ടായിരുന്നവർക്ക് നേരെ ക്രൂരമായി വെടിയുതിർക്കുകയുമായിരുന്നു. രണ്ടാമത്തെ വീട്ടിൽ വെച്ചാണ് ഏഴ് കുട്ടികളും കൊല്ലപ്പെട്ടത്. മരിച്ച കുട്ടികൾക്കെല്ലാം ഒന്നുമുതൽ പതിനാല് വയസ്സുവരെ മാത്രമാണ് പ്രായം.
രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയോടും ക്രൂരത
ആക്രമണത്തിനിടയിൽ ഒരു കുട്ടി അക്രമിയുടെ കൈകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. വീടിന്റെ മേൽക്കൂരയിലേക്ക് ഓടിക്കയറി ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുട്ടിയെ പ്രതി പിന്തുടർന്ന് വെടിവെയ്ക്കുകയായിരുന്നുവെന്നു. വെടിവെയ്പ്പിന് ശേഷം നടത്തിയ തിരച്ചിലിൽ വീടിന്റെ മേൽക്കൂരയിൽ നിന്നാണ് ഈ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കൊല്ലപ്പെട്ട എട്ടാമത്തെ കുട്ടി ഇവരുടെ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതിയെ വധിച്ച് പോലീസ്

കൃത്യത്തിന് ശേഷം ഒരു വാഹനം തട്ടിയെടുത്ത പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിന്തുടരുകയും ബോസിയർ പാരിഷിൽ വെച്ച് അക്രമിയെ വളയുകയും ചെയ്തു. പോലീസിന് നേരെയും പ്രതി വെടിയുതിർത്തതോടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് അക്രമി ഷമർ എൽക്കിൻസിനെ പോലീസ് വധിക്കുകയും ചെയ്തു. നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ സംഭവമാണിതെന്ന് ശ്രീവ്‌പോർട്ട് മേയർ ടോം അഴ്സെനോക്സ് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അമേരിക്കയിലെ തോക്ക് സംസ്കാരം

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ വെടിവെയ്പ്പുകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. സുരക്ഷിതമെന്ന് കരുതുന്ന വീടുകൾക്കുള്ളിൽ പോലും കുട്ടികൾക്ക് നേരെ ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നത് രാജ്യത്തെ തോക്ക് നിയന്ത്രണ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുകയാണ്. അതേ സമയം, കൊല്ലപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ALSO READ: സ്വർണ്ണവും പണവും കൈവശമുണ്ടോ? ഇന്ത്യയിലെത്തും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!
വെടിനിർത്തൽ കരാർ ലംഘിച്ചു; യുക്രൈനിൽ റഷ്യയുടെ മിസൈൽ വർഷം; 17 മരണം
English Summary: A horrific mass shooting in Shreveport, Louisiana, has left eight children dead, including seven children of the gunman. The Louisiana mass shooting suspect, Shamar Elkins, was later killed in a police shootout. This tragic incident, sparked by a family dispute, is one of the deadliest shootings in recent years.


അക്രമിയുടെ പേര് ഷമർ എൽക്കിൻസഇന് പകരം ഷമീർ എന്നായിരുന്നങ്കിൽ നാട്ടിലെ അന്തഭക്ത സംഘി കൂട്ടങ്ങൾ ആഘോഷിച്ചേനെ 😀ഇതിപ്പോ ആ ഒരു വള്ളി ഒരു നമ്പറിന് സമ്മാനം പോയപോലാക്കി 😊
100% correct statement: Kerala has gone worst than the cowbelt states