Published: Sunday, 29 November 2026, at 4:10 pm| Edited: Sunday, 29 November 2026, at 4:20 pm
ദുബായ്: ബുർജ് ഖലീഫയിലെ ലോകപ്രശസ്തമായ പുതുവത്സരാഘോഷങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു(Burj Park NYE Tickets). ഇത്തവണ ന്യൂ ഇയർ ആഘോഷിക്കാൻ പദ്ധതിയിടുന്നു പ്രവാസികൾക്കായി ടിക്കറ്റ് നിരക്കുകളും നിബന്ധകളും അറിയാം..
ALSO READ:
- 55 ജിബി ഡാറ്റാ സൗജന്യമായി നേടാം: ആർക്കൊക്കെ ലഭിക്കും? എങ്ങനെ ക്ലെയിം ചെയ്യണം? അറിയാം.. (യുഎഇ ഗൈഡ്)
- യുഎഇയിലെ ലുലു സ്റ്റോറുകളിൽ 10% ഡിസ്കൗണ്ട്: എങ്ങനെ നേടാം? എന്തെല്ലാം ചെയ്യണം? അറിയാം..
- 2 ദിവസത്തേക്ക് യുഎഇയിൽ സൗജന്യ പാർക്കിങ്: ഏതൊക്കെ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാം? അറിയാം..
ടിക്കറ്റ് നിരക്കുകൾ (Burj Park NYE Ticket Prices)
മൂന്ന് തരം ടിക്കറ്റ് പാക്കേജുകളാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്. ടിക്കറ്റ് കാറ്റഗറികളും നിരക്കുകളും അറിയാം..
| ടിക്കറ്റ് കാറ്റഗറി | നിരക്ക് | സവിശേഷതകൾ |
| ജനറൽ അഡ്മിഷൻ | 1,750 ദിർഹം | ബുർജ് പാർക്കിലേക്ക് പ്രവേശനം, തത്സമയ പ്രകടനങ്ങളും വെടിക്കെട്ടും കാണാം. സീറ്റുകൾ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല. ഭക്ഷണവും പാനീയങ്ങളും കൗണ്ടറുകളിൽ നിന്ന് പ്രത്യേകം വാങ്ങണം. |
| ഗോൾഡൻ സർക്കിൾ | 3,500 ദിർഹം | വേദിക്ക് സമീപം നിശ്ചിത ഇരിപ്പിടം, പ്രത്യേക പ്രവേശനകവാടം, പരിധിയില്ലാത്ത ശീതളപാനീയങ്ങൾ, വാട്ടർ സർവീസ്. |
| വിഐപി ലോഞ്ച് | 5,500 ദിർഹം | വിഐപി ലോഞ്ചിൽ പ്രത്യേക പ്രവേശനം, റിസർവ് ചെയ്ത ഇരിപ്പിടങ്ങൾ, പ്രീമിയം ഡിന്നർ ബുഫെ, ശീതളപാനീയങ്ങൾ, പ്രത്യേക സ്മരണികകൾ. |
ഷെഡ്യൂൾ (Burj Park Event Timings)
2026 ഡിസംബർ 31-ന് ബുർജ് പാർക്കിലെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവർ സമയക്രമം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. വൈകുന്നേരം മുതൽ രാത്രി വൈകും വരെ നീളുന്ന പരിപാടികളുടെ ഷെഡ്യൂൾ അറിയാം..

- വൈകിട്ട് 4.00 PM: ബുർജ് പാർക്കിലെ എൻട്രി ഗേറ്റുകൾ തുറക്കും.
- വൈകിട്ട് 6.00 PM: മ്യൂസിക്കൽ പരിപാടികളും വിവിധ വിനോദ പരിപാടികളും ആരംഭിക്കും.
- രാത്രി 11.25 PM: അക്രൊബാറ്റിക്സ് ഉൾപ്പെടുന്ന പ്രത്യേക സർക്കസ് പ്രകടനം വേദിയിൽ അരങ്ങേറും.
- രാത്രി 11.59 PM: ബുർജ് ഖലീഫയിൽ 2027-നെ വരവേൽക്കുന്ന ഔദ്യോഗിക ന്യൂ ഇയർ കൗണ്ട്ഡൗൺ ആരംഭിക്കും.
- രാത്രി 1.00 AM: പുതുവത്സരാഘോഷ പരിപാടികൾ സമാപിക്കും.
ALSO READ:
- UAE National Day 2026: എവിടെയൊക്കെ വെടിക്കെട്ടും ഡ്രോൺ ഷോകളും കാണാം? പ്രധാന സ്പോട്ടുകൾ, ടിക്കറ്റ്, ട്രാൻസ്പോർട്ടേഷൻ എല്ലാമറിയാം…
- ഡ്രൈവർമാർക്ക് നിർണായക മുന്നറിയിപ്പുമായി റാസൽഖൈമ പോലീസ്
എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം? (Book Burj Park Tickets Online)

ബുർജ് പാർക്കിലെ പ്രവേശന കവാടങ്ങളിൽ നേരിട്ട് ടിക്കറ്റ് വിൽപന ഇല്ലാത്തതിനാൽ ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴി മാത്രമേ ടിക്കറ്റുകൾ വാങ്ങാൻ സാധിക്കൂ.
- ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി എമാറിന്റെ ഔദ്യോഗിക ന്യൂ ഇയർ ഇ-കോമേഴ്സ് പോർട്ടൽ (mydubainewyear.emaar.com) അല്ലെങ്കിൽ പ്ലാറ്റിനംലിസ്റ്റ് (dubai.platinumlist.net) വെബ്സൈറ്റ് നേരിട്ട് സന്ദർശിക്കാവുന്നതാണ്.
- ഒരിക്കൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ തിരികെ നൽകാനോ തുക റീഫണ്ട് ചെയ്യാനോ സാധിക്കില്ല. അതിനാൽ തീയതിയും ആളുകളുടെ എണ്ണവും ഉറപ്പുവരുത്തിയ ശേഷം മാത്രം ബുക്കിംഗ് പൂർത്തിയാക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Dubai NYE Entry Guidelines)
ബുർജ് പാർക്കിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അധികൃതർ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..

- 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല. 5 വയസ്സും അതിനു മുകളിലുള്ള എല്ലാവർക്കും നിർബന്ധമായും ടിക്കറ്റ് ഉണ്ടായിരിക്കണം.
- 16 വയസ്സിൽ താഴെയുള്ള കുട്ടികൾ 18 വയസ്സിന് മുകളിലുള്ള മുതിർന്നവരുടെ ഒപ്പം മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ.
- പ്രവേശന കവാടങ്ങളിൽ നേരിട്ട് ടിക്കറ്റ് വിൽപന ഉണ്ടായിരിക്കുന്നതല്ല; ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴി മുൻകൂട്ടി ടിക്കറ്റ് ഉറപ്പാക്കണം.
സൗജന്യ ഷട്ടിൽ ബസുകളും ഗതാഗത സൗകര്യങ്ങളും (Free Transport and Shuttle Services)
ഡിസംബർ 31-ലെ കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഡൗൺടൗണിലേക്ക് എളുപ്പത്തിൽ എത്താനും ജനങ്ങൾക്ക് സൗജന്യ ഷട്ടിൽ സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.
- അൽ മെയ്ദാൻ ഗ്രാൻഡ്സ്റ്റാൻഡ്, അൽ വാസൽ ക്ലബ് പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് ഡിസംബർ 31 ഉച്ചകഴിഞ്ഞ് 2.00 മണി മുതൽ സൗജന്യ ഷട്ടിൽ ബസുകൾ സർവീസ് നടത്തുന്നതാണ്.
- ബുർജ് പാർക്കിന് പുറത്തുള്ള ഡൗൺടൗൺ ദുബായിലെ മറ്റു പൊതുമേഖലകളിൽ പ്രവേശനം സൗജന്യമാണ്.
- ഉച്ചയ്ക്ക് ശേഷമുള്ള റോഡുകൾ അടയ്ക്കൽ മുൻകൂട്ടി കണ്ട് പൊതുഗതാഗത മാർഗ്ഗങ്ങളോ ഷട്ടിൽ സർവീസുകളോ നേരത്തെ പ്രയോജനപ്പെടുത്തുക.
2026 ഡിസംബർ 31-ന് ലോകശ്രദ്ധയാകർഷിക്കുന്ന ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷങ്ങൾക്ക് ബുർജ് പാർക്ക് വഴി സാക്ഷിയാകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി തന്നെ ടിക്കറ്റുകളും ബാഡ്ജുകളും സ്വന്തമാക്കേണ്ടതുണ്ട്. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ ഷട്ടിൽ ബസ് സർവീസുകളും മറ്റ് പൊതുഗതാഗത സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ആഘോഷങ്ങളുടെ ഭാഗമാകുക.
ALSO READ:
- അബൂദബിയിലെ റസ്റ്റോറന്റ് മെനുകളിൽ ഇനി കലോറി വിവരങ്ങളും നിർബന്ധം: 2027 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
- എന്താണ് ഹാർഡ് ഷോൾഡർ? എപ്പോഴാണ് ഉപയോഗിക്കേണ്ടത്? പ്രവാസി ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ (യുഎഇ ഗൈഡ്)
FAQs
ബുർജ് പാർക്കിലെ ന്യൂ ഇയർ ആഘോഷങ്ങൾ എപ്പോഴാണ്?
2026 ഡിസംബർ 31 വൈകിട്ട് മുതൽ 2027 ജനുവരി 1 പുലർച്ചെ 1 മണി വരെയാണ് പരിപാടി.
5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കുമോ?
ഇല്ല, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബുർജ് പാർക്കിൽ പ്രവേശനമില്ല.
ടിക്കറ്റുകൾ നേരിട്ട് എൻട്രി ഗേറ്റുകളിൽ നിന്ന് വാങ്ങാൻ കഴിയുമോ?
ഇല്ല, എൻട്രി ഗേറ്റിൽ ടിക്കറ്റ് വിൽപനയില്ല, ഡിജിറ്റൽ വഴി മുൻകൂട്ടി ബുക്ക് ചെയ്യണം.
ജനറൽ അഡ്മിഷൻ ടിക്കറ്റിൽ ഭക്ഷണം ഉൾപ്പെടുന്നുണ്ടോ?
ഇല്ല, ജനറൽ അഡ്മിഷൻ എടുത്തവർ ഭക്ഷണവും പാനീയങ്ങളും വേദിയിൽ നിന്ന് പ്രത്യേകം വാങ്ങണം.
ഡൗൺടൗണിലേക്ക് സൗജന്യ ഷട്ടിൽ ബസുകൾ എവിടെ നിന്നാണ് ലഭ്യമാകുന്നത്?
അൽ മെയ്ദാൻ ഗ്രാൻഡ്സ്റ്റാൻഡ്, അൽ വാസൽ ക്ലബ് പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് ഡിസംബർ 31 ഉച്ചയ്ക്ക് 2 മണി മുതൽ ലഭ്യമാണ്.
English Summary: Tickets are now on sale for Burj Park NYE Tickets to watch the iconic Burj Khalifa fireworks and circus performances on December 31, 2026. Prices range from AED 1,750 to AED 5,500, with free shuttle buses operating from Meydan and Al Wasl Club.

