Published: Tuesday, 17 November 2026 at 7:13 am | Edited: Tuesday, 17 November 2026, at 7:23 am
ദുബായ്: നമ്മളിൽ പലരും ഭക്ഷണം കഴിച്ച ശേഷം അതിന്റെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഗൂഗിളിൽ റിവ്യൂ ആയി എഴുതാറുണ്ടല്ലോ(Dubai Food Safety AI)? ഇനി മുതൽ ദുബായിൽ ഹോട്ടലുകളിലെ ഭക്ഷണത്തെയും ശുചിത്വക്കുറവിനെയും കുറിച്ച് നമ്മൾ ഗൂഗിളിൽ കുറിക്കുന്ന മോശം റിവ്യൂകൾ വെറുമൊരു കമന്റ് മാത്രമായി ഒതുങ്ങിപ്പോകില്ല. അതിന്മേൽ ഉടൻ തന്നെ മുനിസിപ്പാലിറ്റിയുടെ നടപടിയുണ്ടാകും. കൂടുതലറിയാം…
ALSO READ:
- ഫുജൈറ അപകടത്തിന് പിന്നാലെ കർശന നടപടിയുമായി യുഎഇ; ഹെവി വാഹനങ്ങൾക്ക് 3,000 ദിർഹം പിഴയും ലൈസൻസ് സസ്പെൻഷനും: പിടിവീഴുന്ന 11 ട്രക്ക് നിയമലംഘനങ്ങൾ! ഇവയാണ്
- മദ്യപിച്ച് വണ്ടി ഓടിച്ചാൽ ഇനി പണി പാളും! ദുബായ് മോഡൽ കടുത്ത ശിക്ഷ കേരളത്തിലേക്കും?
- യുഎഇയിൽ ലഹരിമരുന്ന് ഉപയോഗിച്ചാൽ എന്ത് സംഭവിക്കും? നിയമങ്ങളും ശിക്ഷകളും അറിയാം
ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ പദ്ധതി (Dubai Municipality Google Reviews)
റസ്റ്ററന്റുകളിൽ ഉപഭോക്താക്കൾ നേരിടുന്ന പോരായ്മകൾ തത്സമയം കണ്ടെത്തുന്നതിനായി എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഒരു പുതിയ പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടിരിക്കുകയാണ്.നമ്മൾ ഗൂഗിളിൽ പങ്കുവെക്കുന്ന റിവ്യൂകളും റേറ്റിങ്ങുകളും ഈ എഐ സംവിധാനം കൃത്യമായി വിശകലനം ചെയ്യും.

വെറുതെ ഇടുന്ന കമന്റുകളിൽ നിന്ന് യഥാർഥ പരാതികൾ തിരിച്ചറിയാൻ എഐക്ക് സാധിക്കും. ഇങ്ങനെ മോശം റിവ്യൂ ലഭിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തി, അധികൃതർ മുൻഗണനാടിസ്ഥാനത്തിൽ അവിടേക്ക് നേരിട്ടെത്തി മിന്നൽ പരിശോധന നടത്തും. പരാതികൾ ഉയരുമ്പോൾ കാത്തുനിൽക്കാതെ അതിവേഗം നടപടിയെടുക്കാനാണ് ദുബായ് മുനിസിപ്പാലിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായ് രാജ്യാന്തര കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന 20-ാമത് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനത്തിലാണ് ഈ പ്രധാന പ്രഖ്യാപനമുണ്ടായത്.
പ്രവാസികളെ എങ്ങനെ ബാധിക്കും? (Dubai Food Safety Rules Impact on Expats)
ദുബായിലെ സാധാരണക്കാരായ പ്രവാസികൾക്ക് ഇതൊരു വലിയ ആശ്വാസമാണ്. കാരണം, ഹോട്ടലുകളിൽ കൂടുതൽ ഗുണനിലവാരമുള്ളതും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ഈ എഐ സംവിധാനം സഹായിക്കും. ഇനി ഏതെങ്കിലും ഹോട്ടലിൽ നിന്ന് മോശം അനുഭവം ഉണ്ടായാൽ നമ്മൾ ഇടുന്ന ഗൂഗിൾ റിവ്യൂ അധികൃതരുടെ ശ്രദ്ധയിൽ വേഗത്തിലെത്തുകയും കൃത്യമായ നടപടിയുണ്ടാകുകയും ചെയ്യും.
എന്നാൽ, ദുബായിൽ റസ്റ്ററന്റുകളും കഫേകളും നടത്തുന്ന പ്രവാസി മലയാളികൾ ഇനി കളി കുറച്ച് കാര്യമാക്കേണ്ടിവരും. സ്ഥാപനത്തിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും കൂടുതൽ ശ്രദ്ധ വേണം. ഉപഭോക്താക്കൾ ഇടുന്ന നെഗറ്റീവിലായ ഒരു ഗൂഗിൾ റിവ്യൂ മതി, സ്ഥാപനത്തിന്റെ പേരുദോഷത്തിന് പുറമെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയ്ക്കും കടുത്ത പിഴ നടപടികൾക്കും കാരണമാവാൻ..
ALSO READ:
- നിങ്ങളുടെ കാറും ഹാക്ക് ചെയ്യപ്പെട്ടേക്കാം!: അറിയാം, കാർ ഹാക്കിങ്ങും പ്രതിരോധമാർഗങ്ങളും
- രക്തത്തിലെ ഷുഗർ അളവ് പ്രകൃതിദത്തമായി കുറയ്ക്കാം: പ്രമേഹത്തെ ചെറുക്കാൻ 10 സൂപ്പർ ഭക്ഷണങ്ങൾ
ഭക്ഷണലഭ്യത ഉറപ്പാക്കാൻ ‘ഫ്യൂച്ചർ ഓഫ് ന്യൂട്രീഷൻ ഫോർസൈറ്റ്’ (Dubai Future of Nutrition Foresight)
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിൽ ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറയാതിരിക്കാനുള്ള ‘ഫ്യൂച്ചർ ഓഫ് ന്യൂട്രീഷൻ ഫോർസൈറ്റ്’ പദ്ധതിക്കും സമ്മേളനത്തിൽ തുടക്കമായിട്ടുണ്ട്.ആഗോളതലത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം, വിപണിയിലെ മാറ്റങ്ങൾ എന്നിവ മുൻകൂട്ടി വിശകലനം ചെയ്ത് ഭാവിയിലെ ഭക്ഷണ ആവശ്യങ്ങളും ലഭ്യതയും പ്രവചിക്കാൻ ഈ എഐ സാങ്കേതികവിദ്യ സഹായിക്കും.

ഭക്ഷണ സാധനങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും മുൻകൂട്ടി കണ്ട് വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇതിലൂടെ സാധിക്കും. ‘ബുദ്ധിപരമായ ഭക്ഷ്യ സമ്പ്രദായങ്ങളുടെ പുതിയ യുഗം’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 70 രാജ്യങ്ങളിൽ നിന്നായി 3,000-ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
റസ്റ്ററന്റുകളിൽ ക്യാമറ നിരീക്ഷണവും തത്സമയ പരിശോധനയും (Dubai Restaurant Surveillance and Smart Inspection)
ഭാവിയിൽ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഡാറ്റ ശേഖരിക്കാനുമായി റസ്റ്ററന്റ് വളപ്പുകളിൽ ക്യാമറകൾ സ്ഥാപിക്കാനും ദുബായ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നുണ്ട്.
- ഉദ്യോഗസ്ഥർ നേരിട്ടെത്തി പിഴ ചുമത്തുന്നതിന് മുൻപ് തന്നെ പോരായ്മകൾ കണ്ടുപിടിച്ച് സ്വയം തിരുത്താൻ റസ്റ്ററന്റ് ഉടമകൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
- മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ അത് റെക്കോർഡ് ചെയ്യാനും സുരക്ഷാ പരിശോധനകൾ കൂടുതൽ കൃത്യമാക്കാനും അത്യാധുനിക സ്മാർട്ട് ഗ്ലാസുകളും ഉപകരണങ്ങളും ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുണ്ട്.
പ്രവാസി ഹോട്ടൽ ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Dubai Restaurant Business Guidelines)
പുതിയ സംവിധാനം വരുന്നതോടെ ദുബായിയിലെ ഹോട്ടൽ ഉടമകളായ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..

- നിങ്ങളുടെ സ്ഥാപനത്തിന്റെ ഗൂഗിൾ മൈ ബിസിനസ്സ് പേജിൽ വരുന്ന കസ്റ്റമർ റിവ്യൂകൾ ദിവസേന എടുത്തുനോക്കുക.
- അടുക്കളയിലെയും ഫ്രണ്ട് ഏരിയയിലെയും ശുചിത്വം ദുബായ് മുനിസിപ്പാലിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെ കൃത്യമായി പാലിക്കുക.
- ഉപഭോക്താക്കൾ എന്തെങ്കിലും പരാതി പറഞ്ഞാൽ അത് സ്ഥാപനത്തിൽ വെച്ച് തന്നെ സ്നേഹത്തോടെ സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക.
ചുരുക്കി പറഞ്ഞാൽ, ദുബായിലെ ഭക്ഷ്യസുരക്ഷാ രംഗത്ത് എഐ കൊണ്ടുവരുന്ന ഈ മാറ്റം നമ്മൾ പ്രവാസികൾക്ക് മികച്ച ഭക്ഷണാനുഭവം ഉറപ്പുനൽകുന്നു. നമ്മൾ ഇടുന്ന ഓരോ റിവ്യൂവിനും ഇനി വലിയ മൂല്യമുണ്ടാകും. അതേസമയം, ഹോട്ടൽ രംഗത്തുള്ള നമ്മുടെ പ്രവാസികൾ സാങ്കേതികവിദ്യയുടെ ഈ പുതിയ മാറ്റം ഉൾക്കൊണ്ട് സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ ഇപ്പോൾ തന്നെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ALSO READ:
- യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത! ദേശീയ ദിനത്തിന് തുടർച്ചയായി 5 ദിവസം അവധി നേടാൻ സുവർണ്ണാവസരം; തീയതികൾ അറിയാം
- 50% യാത്രാ ഇളവിന് പുറമെ ഷോപ്പിംഗും ഓൺലൈൻ പേയ്മെന്റും; ദുബൈ ‘നോൾ’ സ്റ്റുഡന്റ് കാർഡിൽ വൻ മാറ്റങ്ങളുമായി ആർടിഎ
FAQs
ഗൂഗിൾ റിവ്യൂ അടിസ്ഥാനമാക്കി ദുബായ് മുനിസിപ്പാലിറ്റി എന്താണ് ചെയ്യുന്നത്?
ഉപഭോക്താക്കൾ നൽകുന്ന മോശം റിവ്യൂകൾ എഐ വഴി വിശകലനം ചെയ്ത് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തും.
മോശം റിവ്യൂകൾ ലഭിച്ചാൽ റസ്റ്ററന്റുകൾക്ക് എന്ത് സംഭവിക്കും?
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കുകയും പോരായ്മകൾ കണ്ടെത്തിയാൽ നടപടിയെടുക്കുകയും ചെയ്യും.
ഈ പുതിയ എഐ സംവിധാനം പ്രവാസികൾക്ക് എങ്ങനെയെല്ലാമാണ് പ്രയോജനപ്പെടുന്നത്?
റസ്റ്ററന്റുകളിൽ ഉയർന്ന ശുചിത്വവും ഗുണനിലവാരമുള്ള ഭക്ഷണവും ഉറപ്പാക്കാൻ ഇത് സഹായിക്കും.
ഫ്യൂച്ചർ ഓഫ് ന്യൂട്രീഷൻ ഫോർസൈറ്റ് പദ്ധതിയുടെ ലക്ഷ്യം എന്താണ്?
ഭാവിയിലെ ഭക്ഷ്യലഭ്യതയും പോഷകാഹാര ആവശ്യങ്ങളും വിലനിലവാരവും മുൻകൂട്ടി പ്രവചിക്കുക.
ദുബായ് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനം എവിടെയാണ് നടക്കുന്നത്?
ദുബായ് രാജ്യാന്തര കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് സമ്മേളനം നടക്കുന്നത്.
English Summary: Dubai Municipality has launched an AI driven initiative to monitor Google reviews and ratings of restaurants. This system identifies actual food safety and hygiene complaints, prompting immediate priority inspections. Announced at the 20th Dubai International Food Safety Conference, the move aims to enhance food quality and supply chain foresight using Dubai Food Safety AI.

