Published: Sunday, 30 August 2026, at 6:41 pm| Dubai | Edited: Sunday, 30 August 2026, at 6:51 pm
മനാമ: ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സ്വപ്നമാണ് കുടുംബത്തെ കൂടെ കൊണ്ടുപോകുക എന്നത്. ഭാര്യയെയോ ഭർത്താവിനെയോ മക്കളെയോ ഒപ്പം താമസിപ്പിക്കാൻ ബഹ്റൈൻ സർക്കാർ നൽകുന്ന ദീർഘകാല താമസാനുമതിയാണ് ബഹ്റൈൻ ഫാമിലി റെസിഡൻസ് വിസ (Bahrain Family Residence Visa). ഈ വിസ തരുന്ന പ്രധാന ആനുകൂല്യങ്ങളും പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ലളിതമായ നിയമങ്ങളും അറിയാം..
ALSO READ:
എന്താണ് ബഹ്റൈൻ ഫാമിലി റെസിഡൻസി വിസ? (Bahrain Family Residence Visa)

തൊഴിൽ വിസയിൽ ബഹ്റൈനിൽ ജീവിക്കുന്ന ഒരു പ്രവാസിക്ക് സ്വന്തം കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാൻ നാഷണാലിറ്റി, പാസ്പോർട്ട് & റെസിഡൻസ് അഫയേഴ്സ് (NPRA) വഴി നൽകുന്ന വിസയാണിത്.
- ആരെയൊക്കെ കൂടെ കൊണ്ട് വരാം ?: പ്രവാസിയുടെ ഭാര്യ/ഭർത്താവ്, 24 വയസ്സ് തികയാത്ത മക്കൾ എന്നിവരെ ഈ വിസയിൽ ബഹ്റൈനിൽ എത്തിക്കാം..
- സ്പോൺസർ പ്രവാസി തന്നെ: ഇവിടെ കമ്പനിയല്ല, മറിച്ച് ജോലി ചെയ്യുന്ന പ്രവാസിയാണ് കുടുംബത്തിന്റെ പ്രധാന സ്പോൺസർ.
- നിയമപരമായ സംരക്ഷണം: വിസ അടിച്ചു കഴിഞ്ഞാൽ കുടുംബത്തിന് ബഹ്റൈനിൽ എവിടെയും നിയമപരമായി താമസിക്കാനുള്ള പൂർണ്ണ അവകാശമുണ്ട്.
ഫാമിലിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ (Family Residence Visa Benefits Bahrain)
ഫാമിലി റെസിഡൻസ് വിസ ലഭിക്കുന്നത് വഴി പ്രവാസി കുടുംബങ്ങൾക്ക് ലഭിക്കുന്ന പ്രധാന സൗകര്യങ്ങളും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം..
- എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം: വിസ കാലാവധിയുള്ളത്രയും നാൾ എത്ര തവണ വേണമെങ്കിലും നാട്ടിൽ പോയി വരാനും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും സാധിക്കും.
- മക്കളുടെ വിദ്യാഭ്യാസം: ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളിലോ മറ്റ് സ്വകാര്യ/സർക്കാർ സ്കൂളുകളിലോ മക്കളെ ചേർത്ത് പഠിപ്പിക്കാം..
- ചികിത്സാ സൗകര്യങ്ങൾ: ബഹ്റൈനിലെ പ്രൈവറ്റ് ക്ലിനിക്കുകളിലും ഹോസ്പിറ്റലുകളിലും ചികിത്സ തേടാനും ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിക്കാനും പൂർണ്ണ അവകാശം.
- ബാങ്ക് അക്കൗണ്ടും ലൈസൻസും: കുടുംബാംഗങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഡ്രൈവിംഗ് ലൈസൻസ് എടുക്കാനും അപേക്ഷിക്കാം.
എങ്ങനെ സി.പി.ആർ സ്വന്തമാക്കാം? (Bahrain Family Visa CPR)

ഫാമിലി വിസ ലഭിച്ച് കുടുംബം ബഹ്റൈനിൽ എത്തിയ ഉടൻ തന്നെ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സി.പി.ആർ (CPR – Smart Card) സ്വന്തമാക്കുക എന്നത്.
- സി.പി.ആർ എന്നാൽ എന്ത്?: ബഹ്റൈനിലെ നിങ്ങളുടെ പ്രധാന തിരിച്ചറിയൽ രേഖയാണിത് (നമ്മുടെ ആധാർ കാർഡ് പോലെ).
- എങ്ങനെ അപേക്ഷിക്കാം: വിസ അടിച്ചു കഴിഞ്ഞാൽ ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി (iGA) വഴി ഓൺലൈനായി സി.പി.ആറിന് അപേക്ഷിക്കണം.
- ആവശ്യമായ രേഖകൾ: വിസ കോപ്പി, പാസ്പോർട്ട്, വാടകക്കരാർ (EWA ബിൽ), സ്പോൺസറുടെ സി.പി.ആർ എന്നിവയാണ് അപേക്ഷിക്കാൻ വേണ്ടത്.
- എവിടെയൊക്കെ വേണം: സ്കൂൾ പ്രവേശനം, ആശുപത്രി ആവശ്യങ്ങൾ, യാത്രകൾ തുടങ്ങി ബഹ്റൈനിലെ എല്ലാ കാര്യങ്ങൾക്കും സി.പി.ആർ നിർബന്ധമാണ്.
വിസ കാലാവധി അറഞ്ഞിരിക്കണം (Bahrain Expat Family Rules)
ഫാമിലി വിസയുടെ കാലാവധിയും അതിലെ പ്രധാന നിയമങ്ങളും പ്രവാസിയുടെ തൊഴിൽ വിസയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ അതിനെ കുറിച്ചും അറിയേണ്ടതുണ്ട്.
- വിസയുടെ കാലാവധി: ജോലി ചെയ്യുന്ന ആളിന്റെ തൊഴിൽ വിസയ്ക്ക് എത്ര നാൾ കാലാവധിയുണ്ടോ, അത്രയും നാളായിരിക്കും കുടുംബത്തിന്റെ വിസയ്ക്കും ലഭിക്കുക.
- ജോലി നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും?: ഇതിനിടയിൽ പ്രവാസിയുടെ ജോലി നഷ്ടപ്പെടുകയോ വിസ ക്യാൻസൽ ആകുകയോ ചെയ്താൽ കുടുംബത്തിന്റെ ഫാമിലി വിസയും റദ്ദാക്കപ്പെടും.
- കാലാവധി കഴിഞ്ഞാൽ: വിസ ക്യാൻസൽ ചെയ്താൽ സർക്കാർ അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ (Grace Period) കുടുംബത്തോടൊപ്പം രാജ്യം വിടേണ്ടതാണ്.
ഫാമിലി വിസയിൽ എത്തിയവർക്ക് ജോലി ചെയ്യാമോ? (LMRA Family Visa Rules)

ഫാമിലി വിസയിൽ ബഹ്റൈനിൽ എത്തുന്ന പ്രവാസിയുടെ ഭാര്യയ്ക്കോ ഭർത്താവിനോ നേരിട്ട് ജോലി ചെയ്യാൻ നിയമപരമായി അനുവാദമില്ല.
- വർക്ക് പെർമിറ്റ് നിർബന്ധം: കുടുംബാംഗത്തിന് ബഹ്റൈനിൽ ജോലി ലഭിച്ചാൽ, ഈ ഫാമിലി വിസ മാറ്റേണ്ടതുണ്ട്.
- വിസ മാറ്റുന്ന രീതി: ജോലി നൽകുന്ന കമ്പനി ലെബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വഴി അവർക്കായി പുതിയ തൊഴിൽ വിസ (Work Permit) അപ്ലൈ ചെയ്യണം.
- നാട്ടിൽ പോകേണ്ടതില്ല: വിസ മാറുമ്പോൾ ഫാമിലി വിസ റദ്ദായി എംപ്ലോയർ വിസയായി മാറും. ഇതിനായി നാട്ടിൽ പോയി തിരികെ വരേണ്ടതില്ല, ബഹ്റൈനിൽ വച്ച് തന്നെ ലോക്കൽ ട്രാൻസ്ഫർ ചെയ്യാം.
ബഹ്റൈൻ ഫാമിലി റെസിഡൻസ് വിസയുടെ ലളിതമായ നിയമങ്ങളും സി.പി.ആർ അപേക്ഷാരീതികളും കൃത്യമായി മനസ്സിലാക്കിയാൽ പ്രവാസി മലയാളികൾക്ക് യാതൊരു തടസ്സവുമില്ലാതെ കുടുംബത്തെ ഒപ്പം താമസിപ്പിക്കാൻ സാധിക്കും.
എങ്ങനെ ബഹ്റൈൻ ഫാമിലി വിസ സ്വന്തമാക്കാം? ആവശ്യമായ രേഖകൾ, യോഗ്യതകൾ എല്ലാമറിയാൻ ഞങ്ങളുടെ മറ്റൊരു ഗൈഡ് വായിക്കാം..
ALSO READ: ബഹ്റൈൻ ഫാമിലി വിസ എങ്ങനെ നേടാം?: ആവശ്യമായ രേഖകൾ, യോഗ്യതകൾ..പ്രവാസി മലയാളികൾ അറിയേണ്ടതെല്ലാം
FAQs
ബഹ്റൈൻ ഫാമിലി വിസയുള്ളവർക്ക് അവിടെ ജോലി ചെയ്യാൻ സാധിക്കുമോ?
ഇല്ല, ജോലി ലഭിച്ചാൽ വിസ കമ്പനിയുടെ LMRA വർക്ക് പെർമിറ്റിലേക്ക് മാറ്റണം.
ഫാമിലി വിസ ലഭിച്ചാൽ ഉടൻ സി.പി.ആറിന് അപേക്ഷിക്കേണ്ടതുണ്ടോ?
അതെ, ബഹ്റൈനിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വിസ അടിച്ച ഉടൻ സി.പി.ആർ എടുക്കണം.
ഫാമിലി വിസയുടെ കാലാവധി എത്ര നാളായിരിക്കും?
പ്രവാസിയുടെ തൊഴിൽ വിസയ്ക്ക് എത്ര നാൾ കാലാവധിയുണ്ടോ അത്രയും കാലം ലഭിക്കും.
മക്കളെ എത്ര വയസ്സ് വരെ ഫാമിലി വിസയിൽ കൊണ്ടു വരാം?
24 വയസ്സ് തികയാത്ത മക്കളെ മാത്രമേ ഫാമിലി വിസയിൽ കൊണ്ടുവരാൻ സാധിക്കൂ.
ഫാമിലി വിസയിലുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാമോ?
അതെ, സി.പി.ആർ ലഭിച്ച ശേഷം നിശ്ചിത നിബന്ധനകളോടെ ലൈസൻസിന് അപേക്ഷിക്കാം.
English Summary: The Bahrain Family Residence Visa allows expatriates to bring their spouse and children under 24 years to Bahrain. It offers benefits like education, healthcare, and CPR issuance. Family members cannot work on this visa unless converted into an official LMRA work permit sponsored by an employer.

