Published: Tuesday, 25 August 2026, at 10:07 am| Dubai | Edited: Tuesday, 25 August 2026, at 10:11 am
റിയാദ്: സ്വന്തം സ്പോൺസറുടെ കീഴിലല്ലാതെ പുറത്ത് സ്വതന്ത്രമായി (ഫ്രീലാൻസ്) ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കി(Saudi Arabia freelance work penalty). തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കാനും അനധികൃത ബിസിനസുകൾ തടയാനുമായി രാജ്യമൊട്ടാകെ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. സ്വന്തം സ്പോൺസർഷിപ്പിലല്ലാതെ ജോലി ചെയ്യുന്ന മലയാളി പ്രവാസികൾ നേരിടാൻ സാധ്യതയുള്ള നിയമനടപടികളും ജാഗ്രതാ നിർദേശങ്ങളും അറിയാം..
സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് അടിസ്ഥാനമാക്കിയാണ് ഈ വാർത്ത തയ്യാറാക്കിയിരിക്കുന്നത്.
ALSO READ:
- തവാഫ് ചെയ്യാൻ മികച്ച സമയമേത്? തിരക്ക് കുറഞ്ഞ് സമയക്രമങ്ങൾ പുറത്ത് വിട്ട് ഹജ്ജ് ഉംറ മന്ത്രാലയം
- ഗൾഫിലേക്ക് ആദ്യമായിട്ടാണോ? എങ്കിൽ ഈ അറബി വാക്കുകൾ കൂടി പഠിച്ച് വെച്ചോളൂ..
- സൗദി ഹൗസ് ഡ്രൈവർ വിസയ്ക്ക് ഇനി സ്കിൽ ടെസ്റ്റ് നിർബന്ധം; കേരളത്തിലുള്ളവർക്ക് മധുരയിൽ പരീക്ഷാ കേന്ദ്രം; ആർക്കൊക്കെ ബാധകം?
നിയമലംഘകർക്ക് ലഭിക്കുന്ന ശിക്ഷകൾ (Saudi illegal worker fines and deportation)

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പ്രകാരം സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്ക് നേരിടേണ്ടി വരുന്ന പ്രധാന ശിക്ഷകൾ
- വൻ തുക പിഴ: 50,000 റിയാൽ വരെ വലിയ തുക പിഴയായി ഒടുക്കേണ്ടി വരും.
- തടവുശിക്ഷ: 6 മാസം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരാം.
- നാടുകടത്തലും വിലക്കും: ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രവാസിയെ നാടുകടത്തുകയും (Deportation), പിന്നീട് സൗദിയിലേക്ക് തിരികെ വരുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
ആരൊക്കെയാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്?

തൊഴിൽ, ഇഖാമ, അതിർത്തി സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു. താഴെ പറയുന്നവർ നിയമനടപടി നേരിടേണ്ടി വരും
| വിഭാഗം | ലംഘനത്തിന്റെ സ്വഭാവം |
| ഫ്രീലാൻസ് തൊഴിലാളികൾ | ഇഖാമയിലുള്ള സ്പോൺസറുടെ കീഴിലല്ലാതെ പുറത്ത് മറ്റ് സ്ഥാപനങ്ങളിലോ വ്യക്തികൾക്കോ വേണ്ടി ജോലി ചെയ്യുന്നവർ. |
| സ്വന്തമായി ബിസിനസ് നടത്തുന്നവർ | കഫീലിന്റെ പേരിൽ ലൈസൻസെടുത്ത് സ്വന്തമായി കടകളോ സ്ഥാപനങ്ങളോ നടത്തുന്നവർ. |
| ഹുറൂബ് ആയവർ | കമ്പനിയിൽ നിന്നോ സ്പോൺസറുടെ പക്കൽ നിന്നോ മാറി നിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടവർ. |
ALSO READ:
- സൗദി വിസിറ്റ് വിസ നീട്ടാൻ ഇനി എളുപ്പം; അബ്ഷിറിലെ ‘തവസ്സുൽ’ സർവീസ് എങ്ങനെ ഉപയോഗിക്കണം? പുതിയ നിയമങ്ങളും അപേക്ഷാ രീതിയും ഇതാ!
- ഉംറ തീർത്ഥാടകർക്ക് സന്തോഷ സമ്മാനവുമായി സൗദി: ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പ്രാബല്യത്തിൽ, 90 ദിവസം വരെ തങ്ങാം…
പ്രവാസി മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തൊഴിൽ വിപണിയിലെ കടുത്ത പരിശോധനകളെ തുടർന്ന് പ്രവാസികൾ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ അറിയാം..
- റിലേഷൻ മാറ്റുക (കഫാല മാറുക): നിലവിലുള്ള സ്പോൺസറുടെ കീഴിലല്ലാതെയാണ് ജോലി ചെയ്യുന്നതെങ്കിൽ, നിങ്ങൾ ജോലി ചെയ്യുന്ന യഥാർത്ഥ സ്ഥാപനത്തിലേക്ക് എത്രയും വേഗം ഇഖാമ മാറ്റി നിയമവിധേയമാവുക.
- ഇഖാമ രേഖകൾ കരുതുക: ഇഖാമയുടെ കാലാവധി കൃത്യമായി പരിശോധിക്കുകയും ജോലി സമയത്തും യാത്രകളിലും തിരിച്ചറിയൽ രേഖകൾ കൈവശം വെക്കുകയും ചെയ്യുക.
- അനധികൃത ജോലി ഒഴിവാക്കുക: ‘ഫ്രീ വിസ’ എന്ന് വിളിക്കപ്പെടുന്ന രീതി നിയമപരമായി സൗദിയിൽ നിലനിൽക്കുന്നില്ല എന്ന കാര്യം ഓർക്കുക.
ഹുറൂബ് കേസിൽപ്പെടാതിരിക്കാൻ പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാതിരിക്കുമ്പോൾ, പല തൊഴിലുടമകളും നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ തൊഴിലാളിക്കെതിരെ ‘ഹുറൂബ്’ (അബ്സെന്റ് ഫ്രം വർക്ക്) രജിസ്റ്റർ ചെയ്യാറുണ്ട്. ഇത് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
- വ്യാജ ഹുറൂബിനെതിരെ അപ്പീൽ നൽകാം: നിങ്ങൾ ജോലിസ്ഥലത്ത് നിന്ന് മനഃപൂർവ്വം മാറിനിന്നതല്ലെങ്കിൽ, ‘ഖിവ’ (Qiwa) പോർട്ടൽ അല്ലെങ്കിൽ ‘അബ്ഷീർ’ (Absher) വഴി തൊഴിൽ മന്ത്രാലയത്തിൽ ഹുറൂബിനെതിരെ പരാതി നൽകാൻ അവകാശമുണ്ട്.
- പരാതി രജിസ്റ്റർ ചെയ്യുന്ന സമയം: സ്പോൺസർ ഹുറൂബ് രേഖപ്പെടുത്തി 20 ദിവസത്തിനുള്ളിൽ തെളിവുകൾ സഹിതം ഔദ്യോഗികമായി അപ്പീൽ സമർപ്പിക്കണം.
- കോൺടാക്റ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക: നിങ്ങളുടെ അബ്ഷീർ അക്കൗണ്ടിൽ നിലവിലെ ഫോൺ നമ്പറും വിവരങ്ങളും അപ്ഡേറ്റ് ആണെന്ന് ഉറപ്പാക്കുക, ഇതുവഴി ഹുറൂബ് വീണാൽ ഉടൻ എസ്എംഎസ് സന്ദേശം ലഭിക്കും.
- ലേബർ ഓഫീസിനെ സമീപിക്കുക: തൊഴിലുടമ ശമ്പളം നൽകാതിരിക്കുകയോ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയോ ചെയ്തതിനെ തുടർന്നാണ് മാറിനിൽക്കേണ്ടി വന്നതെങ്കിൽ, ആ തെളിവുകൾ (ബാങ്ക് സ്റ്റേറ്റ്മെന്റ്, മെസ്സേജുകൾ) ലേബർ കോടതിയിൽ ഹാജരാക്കി ഹുറൂബ് റദ്ദാക്കാവുന്നതാണ്.
നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള നമ്പറുകൾ
നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്:
- മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ: 911
- മറ്റു പ്രവിശ്യകൾ: 999
ALSO READ:
- പ്രവാസികൾക്ക് ആശ്വാസം: ഗാര്ഹിക ജോലിക്കാരുടെ ഇഖാമ ഇനി മൂന്നു മാസത്തേക്കും പുതുക്കാം: പുതിയ നീക്കവുമായി സൗദി
- പ്രവാസികൾക്ക് വൻ ആശ്വാസം: വിസ നടപടികൾ ലളിതമാക്കാൻ ഏകീകൃത പ്ലാറ്റ്ഫോമുമായി സൗദി
FAQ
സൗദി അറേബ്യയിൽ ഫ്രീ വിസ നിയമപരമാണോ?
അല്ല, സ്പോൺസറുടെ കീഴിലല്ലാതെ പുറത്ത് ജോലി ചെയ്യുന്ന ഫ്രീ വിസ രീതി സൗദിയിൽ പൂർണ്ണമായും നിയമവിരുദ്ധമാണ്.
ഫ്രീലാൻസ് ജോലി ചെയ്താൽ പരമാവധി എത്ര തുക പിഴ ലഭിക്കാം?
നിയമലംഘനം നടത്തുന്ന പ്രവാസികൾക്ക് 50,000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.
ശിക്ഷ അനുഭവച്ച ശേഷം വീണ്ടും സൗദിയിലേക്ക് തിരിച്ചുവരാൻ സാധിക്കുമോ?
ഇല്ല, നാടുകടത്തപ്പെടുന്നവർക്ക് പിന്നീട് സൗദി അറേബ്യയിലേക്ക് തിരികെ വരുന്നതിന് വിലക്ക് നേരിടേണ്ടി വരും.
റിയാദിൽ നിയമലംഘനങ്ങൾ അധികൃതരെ അറിയിക്കേണ്ട നമ്പർ ഏതാണ്?
റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യകളിൽ ഉള്ളവർ 911 എന്ന നമ്പറിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്.
സ്ഥാപനം മാറാതെ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളിക്ക് എന്ത് ചെയ്യാം?
എത്രയും വേഗം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഔദ്യോഗികമായി ഇഖാമ ട്രാൻസ്ഫർ ചെയ്ത് നിയമവിധേയമാകുക.
Engllish Summary: The Saudi Arabia freelance work penalty includes fines up to 50,000 SAR, six months imprisonment, and deportation for expats working outside their sponsors. The Ministry of Interior urged strict adherence to residency, labour, and border security laws, tightening inspection drives across all provinces to eliminate illegal business practices.

